സാ​ഹ​സി​ക കാ​യ​ല്‍ വി​നോ​ദ പ​രി​ശീ​ല​ന പദ്ധതിക്ക് പുളിക്കൽ കടവിൽ തുടക്കമായി
Thursday, December 5, 2019 10:57 PM IST
കൊല്ലം: തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ഡി​ടിപി​സി​യും സം​യു​ക്ത​മാ​യി പ​ട്ട​ക​ട​വ് പു​ളി​ക്ക​ല്‍ ക​ട​വി​ല്‍ ന​ട​ത്തു​ന്ന സാ​ഹ​സി​ക കാ​യ​ല്‍ വി​നോ​ദ പ​രി​ശീ​ല​ന പ​ദ്ധ​തി തു​ട​ങ്ങി.

കാ​യ​ല്‍-അ​ഡ്വ​ഞ്ച​ര്‍ ടൂ​റി​സ​ത്തെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ല്‍ പാ​ര സെ​യ്ലിം​ഗ്, ബേ​സി​ക് വാ​ട്ട​ര്‍ സ്‌​കീ​യി​ംഗ്, ക​യാ​ക്കി​ംഗ്, നീ​ന്ത​ല്‍, പെ​ഡ​ല്‍ ബോ​ട്ട് തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ല്‍ അ​ന്‍​പ​തോ​ളം കു​ട്ടി​ക​ളാ​ണ് പ​രി​ശീ​ല​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​ത്. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ധാ​കൃ​ഷ്ണ​നാ​ണ് പ​രി​ശീ​ല​ക​ന്‍. രാ​വി​ലെ​യും വൈ​കു​ന്നേ​ര​ങ്ങ​ളി​ലു​മാ​ണ് പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​ത്. 150 രൂ​പ​യാ​ണ് ഫീ​സാ​യി ് ഈ​ടാ​ക്കു​ന്ന​ത്.

വി​ദേ​ശി​ക​ള​ട​ക്ക​മു​ള്ള​വ​ര്‍ പ​രി​ശീ​ല​നം കാ​ണാ​ന്‍ എ​ത്തു​ന്നു​ണ്ട്. കാ​യ​ല്‍ പ​രി​ധി​ക്കു​ള്ളി​ല്‍ പ്ര​ത്യേ​ക​മാ​യി അ​തി​ര് കെ​ട്ടി​ത്തി​രി​ച്ച് സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് പ​രി​ശീ​ല​നം. കാ​യ​ല്‍ പ​രി​സ​രം വൃ​ത്തി​യാ​ക്കി പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തിന്‍റെ പാ​ഠ​ങ്ങ​ളും കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കു​ന്നു​ണ്ട്. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​ശീ​ല​നം.

നി​ര​വ​ധി ആ​ളു​ക​ള്‍ പ​ദ്ധ​തി​ക്ക് സ​ഹാ​യ​വു​മാ​യി രം​ഗ​ത്തു​ണ്ട്. 2020 ലെ ​വാ​ര്‍​ഷി​ക പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി ഫീ​സ് ഒ​ഴി​വാ​ക്കി വി​പു​ലീ​ക​ര​ണ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​മെ​ന്ന് തേ​വ​ല​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഐ. ​ഷി​ഹാ​ബു​ദ്ദീ​ന്‍ പ​റ​ഞ്ഞു. ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സ​ഹാ​യം തേ​ടുമെ ന്നും വ്യ​ക്ത​മാ​ക്കി.

പ്ര​കൃ​തി ദു​ര​ന്ത​ങ്ങ​ള്‍ മൂ​ലം തു​ട​ര്‍​ച്ച​യാ​യി ദു​രി​ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന പു​തി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. സാ​ഹ​സി​ക ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് വ​രും ത​ല​മു​റ മു​ന്നി​ട്ടി​റ​ങ്ങാ​ന്‍ പ്രാ​പ്ത​രാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത് എ​ന്ന് പ​രി​ശീ​ല​ക​ന്‍ കൂ​ടി​യാ​യ സിഐ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.