ലോ​ക മ​ണ്ണ് ദി​നം ആഘോഷിച്ചു
Thursday, December 5, 2019 1:14 AM IST
ശാസ്താംകോട്ട: മ​ണ്ണിന്‍റെ മ​ണ​മ​റി​യാ​ൻ ശാ​സ്താം​കോ​ട്ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്​എ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ. ചെ​ളി​യി​ൽ ക​ളി​ച്ചും, ഞാ​റ് ന​ട്ടും വി​ദ്യാ​ർ​ഥി​ക​ൾ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ പു​ത്ത​നു​ണ​ർ​വ് തീ​ർ​ത്തു.

ലോ​ക മ​ണ്ണ് സം​ര​ക്ഷ​ണ ദി​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ശാ​സ്താം​കോ​ട്ട ഗ​വ. ഹ​യ​ർ സെ​ക്ക​ൻഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പാ​ട​ത്തി​റ​ങ്ങി​യ​ത്‌. ഞാ​റ് ന​ട്ടും, ചെ​ളി​യി​ൽ​ക്ക​ളി​ച്ചും വി​ദ്യ​ർ​ത്ഥി​ക​ൾ ദി​നാ​ച​ര​ണം ആ​ഘോ​ഷ​മാ​ക്കി. പ​രി​സ്ഥി​തി​നാ​ശം സ​മ​സ്ത മേ​ഘ​ല​ക​ളി​ലും ആ​ഘാ​ത​മേ​ൽ​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​നും, പ്ര​കൃ​തി​യേ​യും, മ​ണ്ണി​നേ​യും സം​ര​ക്ഷി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യേ​ക്കു​റി​ച്ചും മ​ന​സി​ലാ​ക്കി​യ​താ​യി വി​ദ്യാ​ർ​ത്ഥി​ക​ൾ പ​റ​ഞ്ഞു.

വ​യ​ലു​ക​ളും, ഭൂ​മി​യും പ്ലാ​സ്റ്റി​ക്കു​ക​ളാ​ൽ നി​റ​യു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ ഇ​വ​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പ് വ​രു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി പ​രി​പാ​ടി​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ വാ​ർ​ഡം​ഗം എ​സ്. ദി​ലീ​പ് കു​മാ​ർ പ​റ​ഞ്ഞു. ക ൃ​ഷി ഓ​ഫീ​സ​ർ ബി​നീ​ഷ, എ​ൻ​എ​സ്‌​എ​സ് പ്രോ​ഗ്രാം കോ​ഡി​നേ​റ്റ​ർ എ​സ്. ജ​യ​ച​ന്ദ്ര​ൻ, ക​ർ​ഷ​ക​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.