ലീ​ഗ​ല്‍ മെ​ട്രോ​ള​ജി പ​രി​ശോ​ധ​ന
Thursday, December 5, 2019 1:14 AM IST
കൊല്ലം: ജി​ല്ല​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി അ​ള​വ്, തൂ​ക്ക ക്ര​മ​ക്കേ​ടു​ക​ള്‍ ക​ണ്ട​ത്തി. ന​വം​ബ​റി​ല്‍ 350 പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. 207 കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തു. 6,40,000 രൂ​പ പി​ഴ ഈ​ടാ​ക്കി. ദ​ക്ഷി​ണ​മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ര്‍ എം. ​എ​സ്. ഉ​മാ​ശ​ങ്ക​ര്‍, ജി​ല്ലാ അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ പി. ​ജ​യ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ല്‍​കി​യ​ത്. ക്രി​സ്മ​സ് വി​പ​ണ​യി​ല്‍ ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യു​ന്ന​തി​ന് തു​ട​ര്‍ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ര്‍ അ​റി​യി​ച്ചു.