ഗാ​ന്ധി സ​ങ്ക​ല്പ​യാ​ത്ര കു​ണ്ട​റ​യി​ൽ സ​മാ​പി​ക്കും
Monday, December 2, 2019 11:21 PM IST
കു​ണ്ട​റ: ഗാ​ന്ധി​ജി​യെ സ്മ​രി​ക്കു​ക, ഗ്രാ​മ​സ്വ​രാ​ജ് പ്രാ​വ​ർ​ത്തി​ക​മാ​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​യ​ർ​ത്തി ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന ഗാ​ന്ധി സ​ങ്ക​ല്പ​യാ​ത്ര ഉ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മു​ഖ​ത്ത​ല​യി​ൽ നി​ന്നാ​രം​ഭി​ച്ച് വൈ​കു​ന്നേ​രം 6.30ന് ​കു​ണ്ട​റ മു​ക്ക​ട​യി​ൽ സ​മാ​പി​ക്കും.
ബി​ജെ​പി സം​സ്ഥാ​ന ട്ര​ഷ​റ​ർ എം. ​എ​സ്. ശ്യാം​കു​മാ​ർ നേ​തൃ​ത്വം ന​ൽ​കും. മു​ക്ക​ട​യി​ൽ എ​ത്തി​ച്ചേ​രു​ന്ന യാ​ത്ര ബി​ജെ​പി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എം. വേ​ലാ​യു​ധ​നും സ​മാ​പ​ന സ​മ്മേ​ള​നം മ​ഹി​ളാ​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വി.​റ്റി. ര​മ​യും ഉ​ദ്ഘാ​ട​നം ചെ​യ്യും. യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി രാ​വി​ലെ 11ന് ​ഇ​ള​ന്പ​ള്ളൂ​ർ വേ​ലു​ത്ത​ന്പി ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ക്കും.
ജി​ല്ലാ സെ​ക്ര​ട്ട​റി വെ​ള്ളി​മ​ൺ ദി​ലീ​പ്, നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി നെ​ടു​ന്പ​ന ശി​വ​ൻ, മീ​ഡി​യ സെ​ൽ ക​ൺ​വീ​ന​ർ അ​നി​ലാ​ൽ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ചി​റ​ക്കോ​ണം സു​രേ​ഷ് എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.