കൊല്ലം: വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാ സമിതി സംഘടിപ്പിക്കുന്ന സർഗോത്സവം നാളെയും മറ്റന്നാളും കുണ്ടറ ഇളന്പള്ളൂർ എസ്എൻഎസ്എം എച്ച്എസ്എസിൽ നടക്കും. 12 ഉപജില്ലകളിൽ നിന്ന് മുന്നൂറോളം പ്രതിഭകൾ പങ്കെടുക്കും.
നാളെ രാവിലെ ഒന്പതിന് രജിസ്ട്രേഷൻ, 9.30ന് നാടൻ പാട്ടിന്റെ നാൾവഴികളിലൂടെ എന്ന വിഷയത്തിൽ സി.ജെ.കുട്ടപ്പൻ നയിക്കുന്ന ക്ലാസ്, 11 മുതൽ കഥാരചന, കവിതാരചന, ചിത്രരചന, നാടൻപാട്ട്, കാവ്യാലാപനം, പുസ്തകാസ്വാദനം, അഭിനയം എന്നീ വിഷയങ്ങളിൽ പ്രതിഭകൾ നയിക്കുന്ന ശിൽപ്പശാല.
24ന് രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണിയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. വേദി ജില്ലാ കോർഡിനേറ്റർ എച്ച്.എൽ.അനൂപ് റിപ്പോർട്ട് അവതരിപ്പിക്കും.
റ്റി.ഷീല, ജലജാ ഗോപൻ, ശ്രീലേഖാ വേണുഗോപാൽ, സി.പി.പ്രദീപ്, ഷേർളി സത്യദേവൻ, ടി.ഗോപകുമാർ, ഷൈലാ മധു, സിന്ധു ഗോപൻ, എൽ.രമ, ഗ്രേസി തോമസ്, റജിലാ ലത്തീഫ്, വി.ടി.മനുനാഥ് എന്നിവർ പ്രസംഗിക്കും. 11മുതൽ ശിൽപ്പശാല തുടരം, തുടർന്ന് വിലയിരുത്തലും അവലോകനവും, ഉച്ചകഴിഞ്ഞ് 3.30ന് സമ്മാനവിതരണം.