ക​മ്യൂ​ണി​റ്റി റെ​സ്ക്യു ടീ​മി​ല്‍ സു​ര​ക്ഷ ഭ​ദ്രം
Thursday, November 21, 2019 10:57 PM IST
പൂ​യ​പ്പ​ള്ളി: അ​റു​പ​താ​മ​ത് ജി​ല്ലാ​സ്കൂ​ള്‍ ക​ലോ​ത്സ​വം പൂ​യ​പ്പ​ള്ളി​യി​ല്‍ മൂ​ന്നു​ദി​നം പി​ന്നി​ടു​മ്പോ​ള്‍ ആ​രും ശ്ര​ദ്ധി​ക്ക​പെ​ടാ​തെ​യും എ​ന്നാ​ല്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന ക​ണ്ണി​യാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു വി​ഭാ​ഗം ഉ​ണ്ട്. ക​മ്യൂ​ണി​റ്റി റെ​സ്ക്യു ടീം.

​ജി​ല്ലാ ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ കെ ​ഹ​രി​കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​ര​മാ​ണ് ഫ​യ​ര്‍ ഫോ​ഴ്സി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​മ്യൂ​ണി​റ്റി റെ​സ്ക്യു ടീം ​എ​ല്ലാ വേ​ദി​ക​ളേ​യും ഒ​രു​കു​ട​ക്കീ​ഴി​ല്‍ ഒ​ത്തു ചേ​ര്‍​ത്ത് സു​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം വേ​ദി​ക​ളി​ലേ​ക്ക് അ​ടി​യ​ന്തി​ര സ​ന്ദേ​ശം ക​ൺ​ട്രോ​ള്‍ റൂ​മി​ല്‍ നി​ന്നും വ​യ​ര്‍​ല​സ് സം​വി​ധാ​നം വ​ഴി ന​ല്‍​കു​ക​യും ചെ​യ്യു​ന്നു​ണ്ട്.

പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച പ​ത്തോ​ളം അം​ഗ​ങ്ങ​ളാ​ണ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പ്പി​പ്പി​ക്കു​ന്ന​ത്. പോ​ലീ​സ്, അ​ഗ്നി​ശ​മ​ന, ആം​ബു​ല​ന്‍​സ് അ​ങ്ങ​നെ അ​ടി​യ​ന്തി​ര സേ​ന​ക​ളു​ടെ എ​ല്ലാം സ​ഹാ​യം ഇ​വി​ടെ നി​ന്നും​ല​ഭ്യാ​മാ​ക്കും. ഒ​രേ സ​മ​യം എ​ല്ലാ​വ​രു​മാ​യി ആ​ശ​യ വി​നി​യ​മ​യം ന​ട​ത്താ​നും ക​ൺ​ട്രോ​ള്‍ റൂ​മി​ല്‍ സാ​ധ്യ​മാ​കും. 2015ലെ ​ചെ​ന്നൈ പ്ര​ള​യ​ത്തി​ലും, 2018ൽ ​ത​മി​ഴ്നാ​ട്ടി​ലെ ഗ​ജ ചു​ഴ​ലി​കാ​റ്റ്, കേ​ര​ള​ത്തി​ലെ പ്ര​ള​യ​ങ്ങ​ളി​ലും ക​മ്യൂ​ണി​റ്റി റെ​സ്ക്യു ടീ​മി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മി​ക​ച്ച​താ​യി​രു​ന്നു.

ജി​ല്ലാ ഫ​യ​ര്‍ ഫോ​ഴ്സ് ഓ​ഫീ​സ​ര്‍ ഹ​രി​കു​മാ​റി​ന്‍റെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ല്‍ സി ​ആ​ര്‍ വി ​ടീം പ്ര​സി​ഡ​ന്‍റ് രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, സെ​ക്ര​ട്ട​റി നി​ഷാ​ന്ത്, സീ​നി​യ​ർ അം​ഗം രാ​ജ​ഗോ​പാ​ല​ന്‍, റോ​ണോ റി​ബൈ​റോ, റോ​യി, വൈ​ശാ​ഖ്, അ​ജി​ത്ത് കു​മാ​ര്‍, ദീ​പ​ക്, ന​വാ​സ്, താ​ജു​ദീ​ൻ, ക​മ്യൂ​ണി​റ്റി റെ​സ്ക്യു ടീ​മി​നെ നി​യ​ന്ത്രി​ക്കു​ന്ന​ത്.