ദൃ​ശ്യ ശ്ര​വ​ണ വി​സ​മ​യം തീ​ര്‍​ത്ത് ബാ​ന്‍റ്മേ​ളം
Wednesday, November 20, 2019 11:18 PM IST
പൂ​യ​പ്പ​ള്ളി: ജി​ല്ലാ സ്കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ മ​ത്സ​ര ഇ​ന​മാ​യി​രു​ന്നു ഹൈ​സ്കൂ​ള്‍ വി​ഭാ​ഗം ബാ​ന്‍റ്മേ​ളം. പൂ​യ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ല്‍ ഓ​രോ സ്കൂ​ളു​ക​ളും മി​ക​ച്ച രീ​തി​യി​ല്‍ ബാ​ന്‍റ്മേ​ളം അ​വ​ത​രി​പ്പി​ച്ച​തോ​ടെ ഒ​ന്നാം സ്ഥാ​ന​ക്കാ​രെ ക​ണ്ടെ​ത്താ​ന്‍ ജ​ഡ്ജ​സും അ​ല്‍​പ്പം ബു​ദ്ധി​മു​ട്ടി.
വ​ള്ള​പ്പാ​ട്ടും നാ​ട​ന്‍​പാ​ട്ടും മാ​വേ​ലി നാ​ട് വാ​ണീ​ടും കാ​ല​വു​മെ​ല്ലാം ബാ​ന്‍റ്മേ​ള വാ​ദ്യ​ത്തി​ലൂ​ടെ പു​റ​ത്തേ​ക്ക് ഒ​ഴു​കി​യ​പ്പോ​ള്‍ കാ​ഴ്ച​ക്കാ​ര്‍​ക്ക് അ​ത് ദൃ​ശ്യ ശ്ര​വ​ണ വി​സ​മ​യ​മാ​ണ് സ​മ്മാ​നി​ച്ച​ത്.
വീ​റും വാ​ശി​യും വ്യ​ത്യ​സ്ത​യും നി​റ​ഞ്ഞ മ​ത്സ​ര​ത്തി​നൊ​ടു​വി​ല്‍ കൊ​ല്ലം വി​മ​ല ഹൃ​ദ​യ എ​ച്ച്എ​സ്എ​സ് ഗേ​ള്‍​സ്‌ ഒ​ന്നാം സ്ഥാ​നം നേ​ടി.