അ​ര​ങ്ങി​ലെ​ത്താ​തെ താ​ര​മാ​യി ഹ​രി​ച​ന്ദ​ന
Wednesday, November 20, 2019 11:18 PM IST
പൂ​യ​പ്പ​ള്ളി: അ​ര​ങ്ങി​ലെ​ത്താ​തെ താ​ര​മാ​യ​ത് ഹ​രി​ച​ന്ദ​ന​യാ​ണ്. ഇ​ന്ന​ലെ തു​ള്ള​ല്‍ വേ​ദി​യു​ടെ അ​ണി​യ​റ​യി​ല്‍ ഒ​തു​ങ്ങി​നി​ന്നെ​ങ്കി​ലും ഏ​വ​രു​ടെ​യും ശ്ര​ദ്ധ​യെ​ത്തി​യ​ത് ഈ ​മി​ടു​ക്കി​യി​ലാ​ണ്.

പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ഈ ​മി​ടു​ക്കി അ​ത്ര നി​സാ​ര​യ​ല്ല. ഹ​രി​ച​ന്ദ​ന​യു​ടെ ഏ​ഴ് ശി​ഷ്യ​രാ​ണ് ഇ​ന്ന​ലെ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ വേ​ദി​യി​ല്‍ മാ​റ്റു​ര​ച്ച​ത്. യു ​പി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടും എ​ച്ച് എ​സ് വി​ഭാ​ഗ​ത്തി​ല്‍ മൂ​ന്നും ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടും ശി​ഷ്യ​ര്‍ വീ​ത​മാ​ണ് ഇ​ന്ന​ലെ വേ​ദി​യി​ലെ​ത്തി​യ​ത്.

മു​ത്ത​ച്ഛ​നും തു​ള്ള​ല്‍ ക​ലാ​ചാ​ര്യ​നു​മാ​യ താ​മ​ര​ക്കു​ടി ക​രു​ണാ​ക​ര​ന്‍ മാ​സ്റ്റ​റി​ല്‍ നി​ന്നും പ​ക​ര്‍​ന്നു​കി​ട്ടി​യ അ​റി​വു​ക​ളാ​ണ് ഹ​രി​ച​ന്ദ​ന​യു​ടെ ക​രു​ത്ത്. അ​ഞ്ചാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ തു​ള്ള​ല്‍ അ​ഭ്യ​സി​ച്ചു​തു​ട​ങ്ങി​യ ഈ ​മി​ടു​ക്കി ആ​റാം ക്ലാ​സ് മു​ത​ല്‍ മ​റ്റു​ള്ള​വ​രെ അ​ഭ്യ​സി​പ്പി​ക്കാ​നും തു​ട​ങ്ങി.
നി​ല​വി​ല്‍ ഇ​രു​പ​തി​ല​ധി​കം ശി​ഷ്യ​രു​ണ്ട്. സ്വ​ന്തം ശി​ഷ്യ​ര്‍ മ​ത്സ​ര​രം​ഗ​ത്തു​ള്ള​തി​നാ​ല്‍ മ​ത്സ​രി​ക്കാ​നും ഹ​രി​ച​ന്ദ​ന ത​യാ​റാ​യ​തു​മി​ല്ല. ശി​ഷ്യ​രെ ക​ലോ​ത്സ​വ വേ​ദി​യി​ലെ​ത്തി​ക്കു​ന്ന​തി​ന് ച​മ​യ​മ​ണി​യി​ക്കു​ന്ന​തും ഹ​രി​ച​ന്ദ​ന ത​ന്നെ. താ​മ​ര​ക്കു​ടി ശി​വ​വി​ലാ​സം വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്. ചെ​ളി​ക്കു​ഴി ഏ​റ​ത്ത് വ​ട​ക്ക് സ്കൂ​ളി​ലെ അ​ധ്യാ​പ​ക​ൻ ഹ​രി​കു​മാ​റി​ന്‍റേ​യും ശ്രീ​ജ​യു​ടെ​യും മ​ക​ളാ​ണ്.