ബ​സി​ൽ പ​ണം മോ​ഷ്ടി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ
Tuesday, November 19, 2019 11:47 PM IST
കൊ​ട്ടാ​ര​ക്ക​ര: ബ​സ് യാ​ത്ര​ക്കി​ട​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ പേ​ഴ്സ് തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി പി​ടി​യി​ൽ.​ ത​മി​ഴ്നാ​ട് തെ​ങ്കാ​ശി റെ​യി​ൽ​വേ പു​റ​മ്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന രാ​ജേ​ശ്വ​രി ( 26) ആ​ണ് കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

എ​ഴു​കോ​ൺ സ്വ​ദേ​ശി​നി​യാ​യ സീ​ന​യു​ടെ പേ​ഴ്സ് ആ​ണ് പ്ര​തി തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ച​ത്. വെ​ട്ടി​ക്ക​വ​ല​യി​ൽ നി​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലേ​ക്കു​ള്ള കെ ​എ​സ് ആ​ർ ടി ​സി ബ​സി​ൽ യാ​ത്ര ചെ​യ്തു വ​ര​വേ പേ​ഴ്‌​സ് തു​റ​ന്ന് പ​ണം മോ​ഷ്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വെ​ട്ടി​ക്ക​വ​ല മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ പൊ​ങ്കാ​ല​യി​ൽ പ​ങ്കെ​ടു​ത്തു തൊ​ഴു​തു മ​ട​ങ്ങു​ക​യാ​യി​രു​ന്നു സീ​ന. പ​ണം ന​ഷ്ട​പ്പെ​ട്ട​ത​റി​ഞ്ഞ പ​രാ​തി​ക്കാ​രി വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ബ​സ് നി​ർ​ത്തി​യ ശേ​ഷം കൊ​ട്ടാ​ര​ക്ക​ര ഇ​ൻ​സ്‌​പെ​ക്ട​ർ ബി​നു​കു​മാ​ർ, എ​സ് ഐ ​രാ​ജീ​വ്, വ​നി​താ പോ​ലീ​സ് ര​ഞ്ജി​നി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘം എ​ത്തി​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞു അ​റ​സ്റ്റ് ചെ​യ്ത​തു. ന​ഷ്ട​പ്പെ​ട്ട 5500 രൂ​പ പോ​ലീ​സ് പ്ര​തി​യി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു.