ഖാ​ദി റെ​ഡി​മെ​യ്ഡ് യൂ​ണി​റ്റ്; ഉ​ദ്ഘാ​ട​നം ഇ​ന്ന്
Monday, November 18, 2019 11:15 PM IST
കൊല്ലം: കേ​ര​ള ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ ബോ​ര്‍​ഡി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ല്‍ കൊ​ല്ലം കോ​ര്‍​പ്പ​റേ​ഷ​ന്‍റെ പ​ദ്ധ​തി വി​ഹി​ത​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ആ​രം​ഭി​ക്കു​ന്ന ഖാ​ദി റെ​ഡി​മെ​യ്ഡ് വാ​ര്‍​പ്പിം​ഗ് യൂ​ണി​റ്റി​ന്‍റെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 9.30 ന് ​രാ​മ​ന്‍​കു​ള​ങ്ങ​ര ഖാ​ദി ഗ്രാ​മ​വ്യ​വ​സാ​യ പാ​ര്‍​ക്കി​ല്‍ മേ​യ​ര്‍ വി. ​രാ​ജേ​ന്ദ്ര​ബാ​ബു നി​ര്‍​വ​ഹി​ക്കും. ഡെ​പ്യൂ​ട്ടി മേ​യ​ര്‍ വി​ജ​യ ഫ്രാ​ന്‍​സി​സ് അ​ധ്യ​ക്ഷ​യാ​കും. വി​വി​ധ ജി​ല്ല​ക​ള്‍​ക്കാ​വ​ശ്യ​മാ​യ റെ​ഡി​മെ​യ്ഡ് വാ​ര്‍​പ്പ് ഉ​ല്പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യി​ലൂ​ടെ 25 പേ​ര്‍​ക്ക് നേ​രി​ട്ടും നൂ​റി​ല​ധി​കം പേ​ര്‍​ക്ക് പ​രോ​ക്ഷ​മാ​യും തൊ​ഴി​ല​വ​സ​രം ല​ഭി​ക്കും.

നെ​ഹ്റു ജ​ന്മ​ദി​ന സ​മ്മേ​ള​നം ന​ട​ത്തി

ശാ​സ്താം​കോ​ട്ട: ഇ​ൻ​ഡ്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ്പ​ടി​ഞ്ഞാ​റേ​ക​ല്ല​ട ന​ടു​വി​ല​ക്ക​ര വാ​ർ​ഡ് ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ജ​ന്മ​ദി​ന സ​മ്മേ​ള​നം ന​ട​ത്തി.
യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ആ​ർ മ​ഹേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി ​സി സി ​ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൃ​ദീ​പ് കു​മാ​ർ, ബ്ലോ​ക്ക് പ്ര​സി​ഡ​ൻ​റ് തു​ണ്ടി​ൽ നൗ​ഷാ​ദ്, ക​ല്ല​ട അ​മി​താ​ഭ് , ക​ട​പു​ഴ മാ​ധ​വ​ൻ​പി​ള്ള, രാ​മ​ച​ന്ദ്ര​ൻ പി​ള്ള, വി ​സു​രേ​ഷ് കു​മാ​ർ, സു​രേ​ഷ്ച​ന്ദ്ര​ൻ, നി​ഥി​ൻ കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.