പി​ഞ്ചു കു​ഞ്ഞ് കാ​യ​ലി​ൽ വീ​ണ് മ​രി​ച്ചു
Friday, November 15, 2019 12:46 AM IST
കു​ണ്ട​റ: മൂ​ന്ന് വ​യ​സു​ള്ള കു​ഞ്ഞ് കാ​യ​ലി​ൽ വീ​ണ് മ​രി​ച്ചു. കു​ണ്ട​റ ശി​ങ്കാ​ര​പ​ള്ളി റേ​ഡി​യോ പാ​ർ​ക്കി​ന് സ​മീ​പം കി​ര​ൺ നി​വാ​സി​ൽ ജോ​ൺ​സ​ൺ-​സോ​ഫി​യ ദ​മ്പ​തി​ക​ളു​ടെ ഇ​ള​യ മ​ക​ൻ ആ​ൽ​വി​ഷ് (മൂ​ന്ന്) ആ​ണ് മ​രി​ച്ച​ത്. ജോ​ൺ​സ​ന്‍റെ പി​താ​വ് യേ​ശു​ദാ​സ​ൻ മൂ​ത്ത കു​ട്ടി​യെ സ്കൂ​ൾ ബ​സി​ൽ ക​യ​റ്റി വി​ടാ​ൻ പോ​യ​സ​മ​യം വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ ആ​ൽ​വി​ഷ് കാ​ൽ വ​ഴു​തി വീ​ടി​നു സ​മീ​പ​ത്തെ കാ​യ​ലി​ൽ വീ​ണ​താ​കാ​മെ​ന്ന് സം​ശ​യി​ക്കു​ന്നു. യേ​ശു​ദാ​സ​ൻ തി​രി​കെ എ​ത്തി ആ​ൽ​വി​ഷി​നെ തി​ര​ക്കി​യ​പ്പോ​ൾ കാ​ണാ​ത്ത​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കു​ട്ടി​യെ വീ​ടി​ന് സ​മീ​പ​ത്തെ കാ​യ​ലി​ൽ വീ​ണ നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ബ​ന്ധു​ക്ക​ളു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ കു​ണ്ട​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. സ​ഹോ​ദ​രി: ആ​ഷി​യ. കു​ണ്ട​റ പോ​ലീ​സ് മേ​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചു.​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തി. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കൊ​ടു​വി​ള സെ​ന്‍റ് ഫ്രാ​ൻ​സി​സ് സേ​വ്യ​ർ ദേ​വാ​ല​യ സെ​മി​ത്തേ​രി​യി​ൽ.