ബ്രൂക്ക് ഇന്‍റർ നാഷണൽ സ്കൂളിൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ചു
Friday, November 15, 2019 12:10 AM IST
ശാ​സ്താം​കോ​ട്ട: പു​തി​യ കാ​ല​ത്തെ പു​തി​യ പ്ര​തി​സ​ന്ധി​ക​ളി​ൽ എ​ങ്ങ​നെ ജാ​ഗ്ര​ത​യോ​ടെ നീ​ങ്ങാം എ​ന്ന സ​ന്ദേ​ശം പ​ക​ർ​ന്നാ​ണ് ശാ​സ്താം​കോ​ട്ട ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ശി​ശു​ദി​നം ആ​ഘോ​ഷി​ച്ച​ത്.
എ​ക്സൈ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ര​തീ​ഷ് ക്ലാ​സെ​ടു​ത്തു. കെ​ജി ക്ലാ​സി​ലെ കു​രു​ന്നു​ക​ൾ വ​ർ​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര ന​ട​ത്തി. വി​വി​ധ ക്ലാ​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ധ്യാ​പ​ക​ർ ഗ​ണി​തം, പൊ​തു​വി​ജ്ഞാ​നം, ശാ​സ്ത്രം വി​ഷ​യ​ങ്ങ​ളെ ആ​ധാ​ര​മാ​ക്കി പ്ര​വൃ​ത്തി​മേ​ള സം​ഘ​ടി​പ്പി​ച്ചു.
കു​ട്ടി​ക​ളു​ടെ വേ​ഷ​ത്തി​ൽ എ​ത്തി​യ അ​ധ്യാ​പ​ക​രു​ടെ സം​ഘം വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ത്തി. സ്കൂ​ൾ ഡ​യ​റ​ക്ട​ർ ഫാ. ​ഡോ. ജി. ​എ​ബ്ര​ഹാം ത​ലോ​ത്തി​ൽ ദി​നാ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.