വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​യ്ക്ക് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Thursday, November 14, 2019 11:17 PM IST
കൊ​ല്ലം: പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കി​യ വി​ദ്യാ​ല​യം പ്ര​തി​ഭ​ക​ളി​ലേ​യ്ക്ക് എ​ന്ന ആ​ശ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ന​ല്ലൂ​ർ സെ​ന്‍റ് സാ​ല​സ് ലോ​വ​ർ പ്രൈ​മ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സം​ഗീ​ത​ജ്ഞ​ൻ‌ മു​ഖ​ത്ത​ല ശി​വ​ജി​യെ സ​ന്ദ​ർ​ശി​ച്ചു.
സം​ഗീ​തം വി​ദ്യാ​ർ​ഥി​ക​ളി​ലെ സ​ർ​ഗ​ശേ​ഷി പ​രി​പോ​ഷി​പ്പി​ക്കു​മെ​ന്നും ഈ​ശ്വ​ര ചൈ​ത​ന്യം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കു​ട്ടി​ക​ളെ ഉ​ത്ബോ​ധി​പ്പി​ച്ചു. ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കി​യ ശി​വ​ജി കു​ട്ടി​ക​ൾ​ക്ക് മ​ധു​ര​വും ന​ൽ​കി. ഹെ​ഡ്മാ​സ്റ്റ​ർ എ.​ബെ​ന്നി, അ​ധ്യാ​പ​ക​ൻ യൂ​ജി​ൻ ആ​ന്‍റ​ണി എ​ന്നി​വ​രും വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു.