കു​ട്ടി​ക​ള്‍​ക്ക് എ​തി​രെ​യു​ള്ള ചൂ​ഷ​ണം അ​നു​വ​ദി​ക്കി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍
Thursday, November 14, 2019 11:17 PM IST
കൊല്ലം: ചാ​ച്ചാ​ജി​യു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ കു​രു​ന്നു​ക​ളും വ്യ​ത്യ​സ്ത വേ​ഷ​പ്പ​ക​ര്‍​ച്ച​യി​ല്‍ എ​ത്തി​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളും ന​ഗ​ര​ത്തെ കു​ട്ടി​ക്കാ​ല​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു പോ​യി. ജി​ല്ലാ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ശി​ശു​ദി​ന​റാ​ലി​യി​ലാ​ണ് വ​ര്‍​ണക്കാ​ഴ്ച​ക​ള്‍ ഉ​ള്‍​പ്പ​ടെ നി​ര​ന്ന​ത്.

ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ടി ​ഷീ​ല ശി​ശു​ദി​ന റാ​ലി ഫ്‌​ളാ​ഗ്ഓ​ഫ് ചെ​യ്തു. കു​ട്ടി​ക​ളു​ടെ പ്ര​സി​ഡന്‍റാ​യ വി​മ​ല​ഹൃ​ദ​യ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ ആ​ഗ്‌​ന​സ് അ​ന്ന ബി​ബി​നും പ്ര​ധാ​ന​മ​ന്ത്രി​യാ​യ സെ​ന്‍റ് ജോ​സ​ഫ് കോ​ണ്‍​വെന്‍റ് സ്‌​കൂ​ളി​ലെ ഐ​റി​ഷ് ടോ​മി​യും സ്പീ​ക്ക​റാ​യ ചി​റ്റൂ​ര്‍ ഗ​വ. എ​ല് പി ​സ്‌​കൂ​ളി​ലെ എ​സ് ദി​വ്യ​യും ശി​ശു​ദി​ന റാ​ലി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

തു​ട​ര്‍​ന്ന് തേ​വ​ള്ളി ബോ​യ്‌​സ് ഹൈ​സ്‌​കൂ​ളി​ല്‍ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ കു​ട്ടി​ക​ള്‍​ക്കെ​തി​രെ​യു​ള്ള ചൂ​ഷ​ണം ത​ട​യാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞു. നാ​ളെ​യു​ടെ സ​മ്പ​ത്താ​യ കു​ഞ്ഞു​ങ്ങ​ളെ നന്മ​യു​ടെ വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​ന്‍ മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ശി​ശു​ദി​ന സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു.

ശി​ശു​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളു​ടെ സ​മ്മാ​ന​ങ്ങ​ളും ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു. ശി​ശു​ദി​ന സ്റ്റാം​പ് പ്ര​കാ​ശ​നം സം​സ്ഥാ​ന ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ അം​ഗം സി ​ജെ ആ​ന്‍റ​ണി നി​ര്‍​വ​ഹി​ച്ചു.

ശി​ശു​ക്ഷേ​മ സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍ സ​ന്തോ​ഷ്, ട്ര​ഷ​റ​ര്‍ പി ​സ​ജി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ബാ​ലി​കാ​മ​റി​യം എ​ല്‍ പി ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി സാ​ദി​യ, സെ​ന്‍റ് ജോ​സ​ഫ് എ​ച്ച്എ​സ്എ​സി​ലെ ഗൗ​രി ല​ക്ഷ്മി എന്നിവർ പ്രസംഗിച്ചു.

കൊല്ലം: ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ യൂ​ണി​റ്റിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കി​ഴ​ക്കേ ക​ല്ല​ട മു​ട്ടം എ​സ്എം​ജെഎ​ല്‍പി ​സ്‌​കൂ​ള്‍, സിവികെ​എം എ​ച്ച്എ​സ്എ​സ്, ഈ​സ്റ്റ് ക​ല്ല​ട സെ​ന്‍റ് ജോ​സ​ഫ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍ എ​ന്നി​വ​യെ പ​ങ്കെ​ടു​പ്പി​ച്ച് ശി​ശു​ദി​നാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചു. ബാ​ന്‍റ് മേ​ളം, എ​ന്‍എ​സ്എ​സ്, സ്‌​കൗ​ട്ട്, ക​ലാ​രൂ​പ​ങ്ങ​ള്‍ തു​ട​ങ്ങി ര​ക്ഷി​താ​ക്ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രു​ന്നു റാ​ലി. മു​ട്ടം ഓ​പ്പ​ണ്‍ എ​യ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.
ബോ​ധ​വ​ല്‍​ക്ക​ര​ണ ക്ലാ​സും പൊ​തു​സ​മ്മേ​ള​ന​വും ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ് അ​തോ​റി​റ്റി സെ​ക്ര​ട്ട​റി സ​ബ് ജ​ഡ്ജ് സു​ബി​താ ചി​റ​യ്ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് സി ​സ​ന്തോ​ഷ് അ​ധ്യ​ക്ഷ​നാ​യി. സി​റ്റി പോ​ലീ​സ് അ​സി​സ്റ്റന്‍റ് ക​മ്മീ​ഷ​ണ​ര്‍ പ്ര​തീ​പ്കു​മാ​ര്‍, ജി​ല്ലാ ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍ ജി ​പ്ര​സ​ന്ന​കു​മാ​രി, ജി​ല്ലാ ശി​ശു വി​ക​സ​ന പ​ദ്ധ​തി ഓ​ഫീ​സ​ര്‍ ഗീ​താ​കു​മാ​രി, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ടി​ജു റെ​യ്ച്ച​ല്‍, കെ ​പി സ​ജി​നാ​ഥ്, യ​മു​നാ ഷാ​ജി, ബി​ന്ദു മോ​ഹ​ന്‍, ത​ങ്ക​പ്പ​ന്‍ ഉ​ണ്ണി​ത്താ​ന്‍, ജോ​ണ്‍ ഫി​ലി​പ്പ്, ത​ങ്ക​മ​ണി ശ​ശി​ധ​ര​ന്‍, സു​മേ​ഷ് ആ​ന​ന്ദ​ന്‍, സ്‌​കൂ​ള്‍ മ​നേ​ജ​ര്‍ ഡോ ​ജോ​സ​ഫ് ഡി ​ഫെ​ര്‍​ണാ​ണ്ട​സ്, അ​രു​ണ്‍​കു​മാ​ര്‍, വി​ജി, ഹെ​ഡ്മാ​സ്റ്റ​ര്‍ പ്ര​വീ​ണ്‍ കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.