ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം; എം​പിയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു
Wednesday, November 13, 2019 11:32 PM IST
കൊ​ല്ലം: ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ന്‍റെ ഇ​ട​പ്പ​ള​ളി​ക്കോ​ട്ട​യി​ലെ സ്ഥ​ലം എ​ൻ.​കെ.​പ്രേ​മ​ച​ന്ദ്ര​ൻ എം​പി യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള​ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ച്ചു.
പ്ര​ദേ​ശ​ത്ത് എ​ച്ച്പി​സി​എ​ല്ലി​ന്‍റെ​യോ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റേ​യോ സം​രം​ഭ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​തി​നു​ള​ള സാ​ധ്യ​താ​പ​ഠ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യാ​ണ് സ​ന്ദ​ർ​ശ​നം. സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം കെ​എം​എം​എ​ൽ ഗ​സ്റ്റ് ഹൗ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ വി​വി​ധ സാ​ധ്യ​ത​ക​ളെ സം​ബ​ന്ധി​ച്ച് എം​പി യു​മാ​യി ച​ർ​ച്ച ന​ട​ത്തി.
സ്ഥ​ല​ത്തി​ന്‍റെ​യും പ്ര​ദേ​ശ​ത്തി​ന്‍റെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും ഉ​ത്ത​മ​താ​ല്പ​ര്യം മു​ൻ​നി​ർ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ തൊ​ഴി​ൽ സാ​ധ്യ​ത കൂ​ടി ക​ണ​ക്കി​ലെ​ടു​ത്തു കൊ​ണ്ടു​ള​ള പ​ദ്ധ​തി​യ്ക്കാ​വ​ണം പ്രാ​മു​ഖ്യം ന​ൽ​കേ​ണ്ട​തെ​ന്ന് എം​പി ആ​വ​ശ്യ​പ്പെ​ട്ടു.
എം​പി​യു​ടെ അ​ഭി​പ്രാ​യം മു​ഖ​വി​ല​യ്ക്കെ​ടു​ത്ത് കോ​ർ​പ്പ​റേ​ഷ​ന്‍റെ ന​യ​പ​രി​പാ​ടി​ക​ൾ​ക്കു​ള​ളി​ൽ നി​ന്ന് സാ​ധ്യ​താ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​ന​ൽ​കി. സ​ന്ദ​ർ​ശ​ന​ത്തി​ലും യോ​ഗ​ത്തി​ലും എം​പി​യെ കൂ​ടാ​തെ എ​ച്ച്പി​സി​എ​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ അ​ഭി​ഷേ​ക് ദ​ത്ത, ജ​ന​റ​ൽ മാ​നേ​ജ​ർ റി​യ​ൽ എ​സ്റ്റേ​റ്റ് രേ​ഖി സിം​ഗ്, ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ സു​രേ​ഷ് കു​മാ​ർ, ചീ​ഫ് റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ അം​ജി​ത്ത് മു​ഹ​മ്മ​ദ്, എ​ഞ്ചി​നീ​യ​റിം​ഗ് ഓ​ഫീ​സ​ർ അ​ഖി​ൽ.​എ​സ്. കു​മാ​ർ എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.