രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം​കു​റ​ഞ്ഞ ഐ​പി​എ​സ്കാ​രി അ​ഞ്ച​ലി​ന് സ്വ​ന്തം
Wednesday, November 13, 2019 11:32 PM IST
അ​ഞ്ച​ൽ: രാ​ജ്യ​ത്തെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ എ​ന്ന ച​രി​ത്ര നേ​ട്ടം അ​ഞ്ച​ലി​ന് സ്വ​ന്തം. അ​ഞ്ച​ല്‍ ത​ഴ​മേ​ല്‍ ക​ലാ​ഭ​വ​നി​ല്‍ എ​സ്.​സു​ശ്രി​യാ​ണ് ഒ​ഡീ​ഷാ ഐ​പി​എ​സ് കേ​ഡ​റി​ല്‍ ഭു​വ​നേ​ശ്വ​ര്‍ അ​ഡീ​ഷ​ണ​ല്‍ പോ​ലീ​സ് സൂ​പ്ര​ണ്ടാ​യി ചു​മ​ത​ല​യേ​റ്റ​ത്. പ​രി​ശീ​ല​ന​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ് സു​ശ്രി​യി​പ്പോ​ള്‍
2017-ല്‍ 22 ാം ​വ​യ​സി​ലാ​ണ് ത​ന്‍റെ ആ​ദ്യ പ​രി​ശ്ര​മ​ത്തി​ല്‍ ത​ന്നെ സു​ശ്രി സി​വി​ല്‍ സ​ര്‍​വീ​സ് നേ​ടി​യ​ത്. രാ​ജ്യ​ത്ത് 151-ാം റാ​ങ്കും കേ​ര​ള​ത്തി​ല്‍ നാ​ലാം റാ​ങ്കും നേ​ടി​യാ​ണ് സു​ശ്രി ഐ​പി​എ​സ് കു​പ്പാ​യ​ണി​ഞ്ഞ​ത്. സി​ആ​ര്‍​പി​എ​ഫി​ല്‍ നി​ന്നു വി​ര​മി​ച്ച അ​ച്ഛ​ന്‍ സു​നി​ല്‍​കു​മാ​റി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു മ​ക​ളെ സി​വി​ല്‍ സ​ര്‍​വീ​സ് വി​ജ​യി​പ്പി​ക്കു​ക എ​ന്ന​ത്. സു​ശ്രി എ​ട്ടാം ക്ളാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് സ്വ​പ്നം കാ​ണാ​ന്‍ മ​ക​ളെ പ്രേ​രി​പ്പി​ച്ചു.
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ​വി​ഭാ​ഗ​ത്തി​ലെ ജോ​ലി​നോ​ക്കു​മ്പോ​ള്‍ സി​വി​ല്‍ സ​ര്‍​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ അ​ടു​ത്ത് പ​രി​ച​യ​പ്പെ​ടാ​നി​ട​യാ​യ​ത് രാ​ഷ്ട്ര സേ​വ​ന​ത്തി​ന് സി​വി​ല്‍ സ​ര്‍​വീ​സി​ന്‍റെ മ​ഹ​ത്വം തി​രി​ച്ച​റി​യാ​നും ആ​വേ​ശ​മാ​കാ​നും കാ​ര​ണ​മാ​യി.
വി​ര​മി​ച്ച ശേ​ഷം അ​ച്ഛ​ന്‍ മ​ക​ള്‍​ക്ക് വ​ഴി​കാ​ട്ടി​യും അ​ധ്യാ​പ​ക​നു​മാ​യി. മ​ക​ളെ​യും കൊ​ണ്ട് സി​വി​ല്‍ സ​ര്‍​വീ​സ് അ​ക്കാ​ദ​മി​ക​ളു​ടെ ലൈ​ബ്ര​റി​ക​ള്‍ അ​രി​ച്ചു പ​റു​ക്കി, അ​ക്കാ​ദ​മി​ക രം​ഗ​ത്തെ​യും സി​വി​ല്‍ സ​ര്‍​വീ​സ് രം​ഗ​ത്തേ​യും അ​തി​കാ​യ​ന്‍​മാ​രു​ടെ വീ​ടു​ക​ള്‍ അ​ന്വേ​ക്ഷി​ച്ചി​റ​ങ്ങി. പു​സ്ത​ക​ങ്ങ​ള്‍ വാ​യി​ച്ച് മ​ക​ള്‍​ക്കാ​യി നോ​ട്ടു​ക​ള്‍ ത​യാ​റാ​ക്കി. ഓ​ണ്‍​ലൈ​ന്‍ വ​ഴി​യും ക​ഴി​യു​ന്ന വി​വ​ര​ങ്ങ​ള്‍ എ​ല്ലാം ശേ​ഖ​രി​ച്ചു.
രാ​ത്രി​യി​ല്‍ മ​ക​ള്‍​ക്കൊ​പ്പം പ​ഠ​ന​വും ച​ര്‍​ച്ച​യും. രാ​വി​ലെ പു​ല​രും മു​ന്‍​പേ ഉ​ണ​ര്‍​ന്ന് വാ​ശി​യോ​ടെ​യു​ള്ള പ​ഠ​നം. ഒ​ടു​വി​ല്‍ മ​ക​ള്‍ സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ മി​ക​ച്ച വി​ജ​യം നേ​ടി​യ​പ്പോ​ള്‍ അ​ത് പി​താ​വി​ന്‍റെ സ്വ​പ്ന സാ​ക്ഷാ​ല്‍​കാ​ര​മാ​യി മാ​റി.
അ​ഞ്ച​ലി​ലെ സ്വ​കാ​ര്യസ്കൂ​ളി​ലെ പ്ല​സ്ടു​വി​ന് ശേ​ഷം അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് കോ​ളേ​ജി​ല്‍ നി​ന്ന് ക​മ്മ്യൂ​ണി​ക്കേ​റ്റീ​വ് ഇം​ഗ്ളീ​ഷി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​നു ശേ​ഷ​മാ​ണ് സു​ശ്രി സി​വി​ല്‍ സ​ര്‍​വീ​സി​നു തി​രി​ഞ്ഞ​ത്. ഇ​ള​യ അ​നു​ജ​ത്തി ദേ​വി​ശ്രീ അ​തേ കോ​ളേ​ജി​ല്‍ അ​തേ വി​ഷ​യം പ​ഠി​ക്കു​ന്നു. അ​മ്മ ശ്രീ​ക​ല അ​ഞ്ച​ല്‍ ശ​ബ​രി​ഗി​രി ഇം​ഗ്ളീ​ഷ് സ്കൂ​ളി​ലെ ക​ണ​ക്ക് വി​ഭാ​ഗം അ​ധ്യാ​പി​ക​യാ​ണ്.