പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലെ കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി
Wednesday, November 13, 2019 11:32 PM IST
ചാ​ത്ത​ന്നൂ​ർ: ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ന്നി​ലെ അ​ഗാ​ധ​മാ​യ കു​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി മാ​റി. ശ്രീ​ഭൂ​ത​നാ​ഥ ക്ഷേ​ത്രം റോ​ഡി​ലെ ഓ​ട​യ്ക്ക് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്ലാ​ബ് ത​ക​ർ​ന്ന് കു​ഴി​യി​ലേ​യ്ക്ക് വീ​ണ​താ​ണ് ദു​ര​ന്ത​ങ്ങ​ൾ​ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​ത്. കു​ത്തി​റ​ക്ക​മാ​യ റോ​ഡി​ൽ ഓ​ട​യ്ക്ക് മു​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്ലാ​ബു​ക​ൾ പ​ല​തും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
സ്ലാ​ബു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ പു​ല്ലും കാ​ടും പ​ട​ർ​ന്ന് പി​ടി​ച്ച് സ്ലാ​ബ് തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​തി​ൽ കാ​ൽ​ന​ട യാ​ത്ര​ക്കാ​രോ വാ​ഹ​ന​ങ്ങ​ളോ പെ​ട്ടാ​ൽ സ്ലാ​ബ് ത​ക​ർ​ന്ന് അ​ഗാ​ധ​മാ​യ ഓ​ട​യി​ലേ​ക്ക് പ​തി​ക്കും. ചാ​ത്ത​ന്നൂ​ർ ടൗ​ണി​ലെ പ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ക​ക്കൂ​സ് മാ​ലി​ന്യം ഉ​ൾ​പ്പെ​ടെ​യു​ള്ള​വ ചാ​ത്ത​ന്നൂ​ർ തോ​ട്ടി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ന്ന​ത് ഈ ​ഓ​ട​യി​ലൂ​ടെ​യാ​ണ്.
പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന്‍റെ പ്ര​ധാ​ന ഗേ​റ്റി​ന് തൊ​ട്ട​ടു​ത്താ​ണ് ഓ​ട​യി​ലെ സ്ലാ​ബ് ത​ക​ർ​ന്ന് അ​ഗാ​ധ​മാ​യ കു​ഴി. പു​ല്ല് പ​ട​ർ​ന്ന് കി​ട​ക്കു​ന്ന​തി​നാ​ൽ ഇ​താ​രും അ​റി​യു​ക​യു​മി​ല്ല. മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടി​ല്ല. എ​ന്തെ​ങ്കി​ലും ദു​ര​ന്തം ഉ​ണ്ടാ​യാ​ലേ പ്ര​തി​ക​രി​ക്കു എ​ന്ന നി​സം​ഗ നി​ല​പാ​ടി​ലാ​ണ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്.
ഈ ​കു​ഴി​യ്ക്ക് തൊ​ട്ട​ടു​ത്താ​യി പ​ഞ്ചാ​യ​ത്തി​ന്‍റെ മ​തി​ലി​നോ​ട് ചേ​ർ​ന്ന് ജൈ​വ - അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ളു​ടെ വ​ൻ​കൂ​മ്പാ​ര​മാ​ണ്. പ​ഞ്ചാ​യ​ത്തി​ന്‍റെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ണ്ടെ​ങ്കി​ലും അ​വ​രോ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ ഇ​ത് ശ്ര​ദ്ധി​ക്കാ​റി​ല്ല. നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി ചാ​ത്ത​ന്നൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധഃ​പ​തി​ച്ചി​രി​ക്ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സ്ലാ​ബ് ത​ക​ർ​ന്ന കു​ഴി​യും മാ​ലി​ന്യ കൂ​മ്പാ​ര​വും ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ​ര​വാ​സി​യാ​യ ഉ​ദ​യ​കു​മാ​ർ പ​ഞ്ചാ​യ​ത്തി​ന് പ​രാ​തി ന​ൽ​കി​യി​ട്ട് ആ​ഴ്ച​ക​ളാ​യെ​ങ്കി​ലും ന​ട​പ​ടി ത​ഥൈ​വ ത​ന്നെ.