അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ചു
Wednesday, November 13, 2019 11:22 PM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഹൈ​ഡ്രോ​ഗ്രാ​ഫി​ക് സ​ര്‍​വേ വിം​ഗി​ല്‍(​തു​റ​മു​ഖ വ​കു​പ്പ്) സീ​മാ​ന്‍ ത​സ്തി​ക​യു​ടെ (കാ​റ്റ​ഗ​റി ന​മ്പ​ര്‍ 125/17) തി​ര​ഞ്ഞെ​ടു​പ്പി​ന് ഗ​സ​റ്റ് വി​ജ്ഞാ​ന പ്ര​കാ​ര​മു​ള്ള ര​ണ്ടാ​മെ​ത്ത യോ​ഗ്യ​ത ഉ​ണ്ടെ​ന്ന് (ക​ട​ലി​ല്‍ നീ​ന്തു​ക, ബോ​ട്ട് പു​ള്ളിം​ഗ്, ന​ങ്കൂ​ര​പ്പ​ണി തു​ട​ങ്ങി​യ​വ​യി​ലു​ള്ള) പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ക്കു​ന്ന സ​മ്മ​ത​പ​ത്രം പ്രൊ​ഫൈ​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യാ​ത്ത ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ നി​ര​സി​ച്ച​താ​യി പി ​എ​സ് സി ​ജി​ല്ലാ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.


തോ​പ്പി​ൽ ര​വി അ​വാ​ർ​ഡി​ന്
കൃ​തി​ക​ൾ ക്ഷ​ണി​ച്ചു

കൊ​ല്ലം: തോ​പ്പി​ൽ ര​വി സ്മാ​ര​ക സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ൾ ക്,​ണി​ച്ചു. 2019-ൽ ​ഒ​ന്നാം പ​തി​പ്പാ​യി മ​ല​യാ​ള​ത്തി​ൽ പു​റ​ത്തി​റ​ങ്ങി​യ മി​ക​ച്ച കൃ​തി​ക​ൾ​ക്കാ​ണ് അ​വാ​ർ​ഡ്. 10,001 രൂ​പ​യും ശി​ൽ​പ്പ​വും പ്ര​ശം​സാ​പ​ത്ര​വും അ​ട​ങ്ങു​ന്ന അ​വാ​ർ​ഡ് 2020 ഫെ​ബ്രു​വ​രി എ​ട്ടി​ന് കൊ​ല്ല​ത്ത് ന​ട​ക്കു​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ സ​മ്മാ​നി​ക്കും. കൃ​തി​ക​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, തോ​പ്പി​ൽ ര​വി ഫൗ​ണ്ടേ​ഷ​ൻ, പു​ല്ലാം​കു​ഴി റോ​ഡ്, കൊ​ട്ടി​യം, കൊ​ല്ലം എ​ന്ന വി​ലാ​സ​ത്തി​ൽ 31ന് ​മു​ന്പ് ല​ഭി​ക്ക​ണം.