ത​ക​ർ​ന്നു വീ​ണ കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റാ​ൻ നോ​ട്ടീ​സ് ന​ൽ​കും
Wednesday, November 13, 2019 11:22 PM IST
ചാ​ത്ത​ന്നൂ​ർ: ക​ഴി​ഞ്ഞ ദി​വ​സം ചാ​ത്ത​ന്നൂ​രി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ നി​ല​യി​ലെ പ​ര​പ്പ​റ്റ് ഇ​ടി​ഞ്ഞു വീ​ണ സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ഗ്നി ര​ക്ഷാ സേ​ന അ​ന്വേ​ഷ​ണം ന​ട​ത്തി. പ​ര​വൂ​ർ ഫ​യ​ർ ആ​ന്‍റ് റ​സ്ക്യു സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സ​യ്യ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഒ​രു ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ര​ക്ഷ​പ്പെ​ടാ​ൻ യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ലാ​ത്ത ത​ര​ത്തി​ലാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മ്മാ​ണം. ക​ഷ്ടി​ച്ച് ര​ണ്ട് പേ​ർ​ക്ക് ക​ട​ന്നു പോ​കാ​ൻ ക​ഴി​യു​ന്ന പ​ടി​ക​ളാ​ണ് മു​ക​ൾ നി​ല വ​രെ എ​ത്താ​ൻ ആ​ശ്ര​യം. ദു​ര​ന്ത​മു​ണ്ടാ​യാ​ൽ ഈ ​പ​ടി​ക​ളി​ലു​ടെ മു​ക​ൾ​നി​ല​യി​ലു​ള്ള​വ​ർ​ക്ക് ര​ക്ഷ​പ്പെ​ടാ​നു​ള്ള സാ​ധ്യ​ത അ​സാ​ധ്യ​മാ​ണ്. തീ​പി​ടു​ത്ത​മു​ണ്ടാ​യാ​ൽ തീ ​കെ​ടു​ത്താ​നും യാ​തൊ​രു സം​വി​ധാ​ന​വു​മി​ല്ല. അ​ഗ്നി ര​ക്ഷാ സേ​ന​യ്ക്ക് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യും അ​സാ​ധ്യ​മാ​ണ്.
കെ​ട്ടി​ട​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ഗ്നി ര​ക്ഷാ സേ​ന വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി. കെ​ട്ടി​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്ക​വും ദു​ർ​ബ​ലാ​വ​സ്ഥ​യും ബോ​ധ്യ​പ്പെ​ട്ടു. കൂ​ടു​ത​ൽ ദു​ര​ന്ത​ത്തി​ന് ഇ​ട​ന​ൽ​കാ​തെ കെ​ട്ടി​ടം ഉ​ട​ൻ പൊ​ളി​ച്ച​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​ട്ടി​ടം ഉ​ട​മ​യ്ക്ക് നോ​ട്ടീ​സ് ന​ൽ​കു​മെ​ന്നും കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ട് ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ ത​ല​വ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ന​ൽ​കു​മെ​ന്നും ഫ​യ​ർ ആ​ന്‍റ് റെ​സ്ക്യൂ ഫോ​ഴ്സ് അ​ധി​കൃ​ത​ർ ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.
മു​ക​ൾ​ഭാ​ഗം ത​ക​ർ​ന്നു വീ​ണ ബ​ഹു​നി​ല കെ​ട്ടി​ടം പ​രി​ശോ​ധി​ച്ച് റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ പ​ഞ്ചാ​യ​ത്തി​ലെ അ​സി​സ്റ്റ​ന്‍റ് എ​ഞ്ചി​നീ​യ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ചാ​ത്ത​ന്നൂ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​വി​നോ​ദ് കു​മാ​ർ അ​റി​യി​ച്ചു.