മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​ക​ൾ​ക്ക് ഗ്രാ​ന്‍റ് നി​ഷേ​ധി​ക്കു​ന്നു
Wednesday, November 13, 2019 11:22 PM IST
കൊ​ല്ലം: കൊ​ല്ല​ത്തെ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​ക​ൾ​ക്ക് വ​ർ​ഷ​ങ്ങ​ളാ​യി ലൈ​ബ്ര​റി കൗ​ൺ​സി​ൽ ഗ്രാ​ന്‍റ് നി​ഷേ​ധി​ക്കു​ന്ന​താ​യി ദേ​ശിം​ഗ​നാ​ട് എ​ഴു​ത്തു​കൂ​ട്ടം ആ​രോ​പി​ച്ചു. ലൈ​ബ്ര​റി സെ​സി​ന്‍റെ പേ​രി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കോ​ടി​ക​ളാ​ണ് കോ​ർ​പ്പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ പി​രി​ച്ചെ​ടു​ത്ത് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് കൈ​മാ​റു​ന്ന​ത്.
എ​ന്നി​ട്ടും ക​ഴി​ഞ്ഞ എ​ട്ടു​വ​ർ​ഷ​മാ​യി കൊ​ല്ല​ത്തെ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​ക​ൾ​ക്ക് ഒ​രു പൈ​സ​പോ​ലും ന​ൽ​കാ​ൻ ലൈ​ബ്ര​റി കൗ​ൺ​സി​ൽ ത​യാ​റാ​യി​ട്ടി​ല്ലെ​ന്ന് എ​ഴു​ത്തു​കൂ​ട്ടം പ്ര​സി​ഡ​ന്‍റ് പി.​കേ​ശ​വ​ൻ നാ​യ​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഗ്രാ​ന്‍റ് തു​ക നി​ഷേ​ധി​ക്കു​ന്ന ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന് എ​തി​രേ​യും അ​ത് നേ​ടി​യെ​ടു​ക്കാ​ൻ ശ​ക്ത​മാ​യ യാ​തൊ​ര നീ​ക്ക​വും ന​ട​ത്താ​ത്ത കോ​ർ​പ്പ​റേ​ഷ​ൻ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്ക് എ​തി​രേ​യും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഴ​യ തി​രു​വി​താം​കൂ​റി​ൽ തി​രു​വ​ന​ന്ത​പു​രം പ​ബ്ലി​ക് ലൈ​ബ്ര​റി ക​ഴി​ഞ്ഞാ​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​സ്ത​ക ശേ​ഖ​ര​മു​ള്ള​തും 84 വ​ർ​ഷം പ​ഴ​ക്ക​വു​മു​ള്ള​താ​ണ് കൊ​ല്ല​ത്തെ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​യാ​യ ടി.​എം.​വ​ർ​ഗീ​സ് സ്മാ​ര​ക ലൈ​ബ്ര​റി.
ഈ ​ലൈ​ബ്ര​റി​ക്കു​പോ​ലും ഗ്രാ​ന്‍റ് നി​ഷേ​ധി​ച്ചി​രി​ക്ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം ലൈ​ബ്ര​റി സെ​സ് ഇ​ന​ത്തി​ൽ കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ൻ കെ​ട്ടി​ട നി​കു​തി​യി​ൽ നി​ന്ന് 60 ല​ക്ഷം രൂ​പ​യാ​ണ് ലൈ​ബ്ര​റി കൗ​ൺ​സി​ലി​നു​വേ​ണ്ടി സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ അ​ട​ച്ച​ത്.
കോ​ർ​പ്പ​റേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ​യും അ​നാ​സ്ഥ​കാ​ര​ണം ഈ ​ലൈ​ബ്ര​റി ഇ​ന്ന് ജീ​ർ​ണാ​വ​സ്ഥ​യി​ലാ​ണ്. വെ​ട്ട​വും വെ​ളി​ച്ച​വും മ​റ്റ് ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ളൊ​ന്നും ഇ​പ്പോ​ൾ ലൈ​ബ്ര​റി​യി​ൽ ഇ​ല്ല. കോ​ർ​പ്പ​റേ​ഷ​ന്‍റെ മ​റ്റ് ഏ​ഴ് ലൈ​ബ്ര​റി​ക​ൾ​ക്കും ഇ​തു​പോ​ലെ ഗ്രാ​ന്‍റ് ല​ഭി​ക്കു​ന്നി​ല്ല.
കൊ​ല്ലം കോ​ർ​പ്പ​റേ​ഷ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ് രേ​ഖ​യ​നു​സ​രി​ച്ച് ഒ​ന്ന​ര കോ​ടി രൂ​പ​യാ​ണ് ലൈ​ബ്ര​റി സെ​സാ​യി സ​ർ​ക്കാ​രി​ൽ അ​ട​യ്ക്കേ​ണ്ട​ത്. ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും ബോ​ധ​വ​ത്ക്ക​ര​ണ​ത്തി​ന്‍റെ​യും പു​സ്ത​കോ​ത്സ​വ​ത്തി​ന്‍റെ​യും പേ​രി​ൽ ല​ക്ഷ​ങ്ങ​ൾ ധൂ​ർ​ത്ത​ടി​ക്കു​ന്ന ലൈ​ബ്ര​റി കൗ​ൺ​സി​ലാ​ണ് മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​ക​ൾ​ക്ക് ഗ്രാ​ന്‍റ് നി​ഷേ​ധി​ക്കു​ന്ന​തെ​ന്ന കാ​ര്യം വി​രോ​ധാ​ഭാ​സ​മാ​ണ്.
വാ​യ​നാ​ശാ​ലം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​തും നി​ല​വാ​ര​മി​ല്ലാ​ത്ത​തും മ​തി​യാ​യ പു​സ്ത​ക ശേ​ഖ​ര​വു​മി​ല്ലാ​ത്ത ലൈ​ബ്ര​റി​ക​ൾ​ക്ക് പോ​ലും ഗ്രാ​ന്‍റ് ന​ൽ​കു​ന്പോ​ൾ മു​നി​സി​പ്പ​ൽ ലൈ​ബ്ര​റി​ക​ളെ അ​വ​ഗ​ണി​ക്കു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് എ​ഴു​ത്തു​കൂ​ട്ടം ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.