സേ​ഫ് കൊ​ല്ലം: ബോ​ധ​വ​ല്‍​ക്ക​ര​ണ​ത്തി​ന് വേ​റി​ട്ട മു​ഖം ന​ല്‍​കി ശു​ചി​ത്വ​മി​ഷ​ന്‍
Wednesday, November 13, 2019 11:22 PM IST
കൊല്ലം: കു​ട്ടി​ക​ളി​ലേ​ക്ക് ആ​ശ​യ​പ്ര​ചാ​ര​ണം ന​ട​ത്തി സേ​ഫ് കൊ​ല്ലം എ​ന്ന വ​ലി​യ ല​ക്ഷ്യ​ത്തി​ലേ​ക്ക് ഒ​രു പ​ടി​കൂ​ടി ക​ട​ന്നെ​ത്തു​ക​യാ​ണ് ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍. ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​കൃ​തി, ജ​ലം, കു​ട്ടി​ക​ള്‍, റോ​ഡ്, ഭ​ക്ഷ​ണം എ​ന്നി​വ​യു​ടെ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ന​ട​പ്പി​ലാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ മു​ഖ്യ​ല​ക്ഷ്യ​ങ്ങ​ളാ​ണ് വ​ര്‍​ണ കാ​ര്‍​ഡു​ക​ളാ​യി ഇ​നി വീ​ടു​ക​ളി​ലേ​ക്ക് എ​ത്തു​ക. വി​ദ്യാ​ര്‍​ഥി​ക​ളി​ലൂ​ടെ ര​ക്ഷി​താ​ക്ക​ളി​ലേ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കും സ​ന്ദേ​ശ​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് പു​തി​യ രീ​തി അ​വ​ലം​ബി​ക്കു​ന്ന​ത്.

ഭ​ക്ഷ്യ​സു​ര​ക്ഷ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ അ​ട​ങ്ങി​യ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്ത് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്ത ജി​ല്ലാ ക​ള​ക്ട​ര്‍ ബി ​അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. അ​ഷ്ട​മു​ടി സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍ സെ​ക്ക​ൻഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സേ​ഫ് കൊ​ല്ലം പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

അ​ഞ്ച് വ്യ​ത്യ​സ്ത കാ​ര്‍​ഡു​ക​ളാ​ണ് ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ പ്ര​തി​പാ​ദി​ക്കു​ന്ന കാ​ര്‍​ഡി​ല്‍ ര​ക്ഷി​താ​ക്ക​ള്‍​ക്കു​ള്ള നി​ര്‍​ദേ​ശ​ങ്ങ​ളാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ല​ഹ​രി വ​സ്തു​ക്ക​ളു​ടെ ദോ​ഷ​വ​ശ​ങ്ങ​ള്‍ കാ​ര്‍​ഡി​ലൂ​ടെ മ​ന​സി​ലാ​ക്കാം.

പ്ര​കൃ​തി സു​ര​ക്ഷ പ്ര​തി​പാ​ദി​ക്കു​ന്ന പാ​ഠ​ഭാ​ഗ​ത്തി​ല്‍ മാ​ലി​ന്യ​മു​ക്ത​മാ​യ പ​രി​സ​രം എ​ന്ന ല​ക്ഷ്യ​ത്തി​ലേ​ക്കു​ള്ള വ​ഴി​ക​ളാ​ണ് കാ​ണാ​നാ​വു​ക. ജൈ​വ-​അ​ജൈ​വ മാ​ലി​ന്യ സം​സ്‌​ക​ര​ണ രീ​തി​ക​ളും പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.

ജ​ല​സു​ര​ക്ഷ​യു​ടെ പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​തി​നൊ​പ്പം ജ​ലം പാ​ഴാ​ക്ക​രു​തെ​ന്ന സ​ന്ദേ​ശ​വും ജ​ലം സം​ഭ​രി​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

പ്രൈ​മ​റി ത​ലം​മു​ത​ല്‍ കോ​ളേ​ജ് ത​ലം വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി 50,000 കാ​ര്‍​ഡു​ക​ളാ​ണ് തു​ട​ക്ക​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​ക എ​ന്ന് ശു​ചി​ത്വ മി​ഷ​ന്‍ ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജി. ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

അ​ഷ്ട​മു​ടി സ്‌​കൂ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ഫു​ഡ്‌​സേ​ഫ്റ്റി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ ശ്രീ​ക​ല, ഡ​യ​റ്റീ​ഷ്യ​ന്‍ ര​ശ്മി, പ്രി​ന്‍​സി​പ്പ​ല്‍ പോ​ള്‍, ഹെ​ഡ്മാ​സ്റ്റ​ര്‍ ശ്രീ​കു​മാ​ര്‍, വി​ദ്യാ​ര്‍​ഥി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.