ക​ലോ​ത്സ​വ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റേ​താ​യി മാ​റ​ണം: എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി
Wednesday, November 13, 2019 11:22 PM IST
ച​വ​റ : സ്കൂ​ൾ ക​ലോ​ത്സ​വ​ങ്ങ​ൾ സ​മൂ​ഹ​ത്തി​ന്‍റേ​താ​യി മാ​റ​ണ​മെ​ന്ന് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ൻ എം​പി. ച​വ​റ ഉ​പ​ജി​ല്ലാ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​ലോ​ത്സ​വ​ങ്ങ​ൾ സ​മൂ​ഹം ഏ​റ്റെ​ടു​ത്താ​ൽ പൂ​ർ​ണ​മാ​യ വി​ജ​യം കൈ​വ​രി​ക്കാ​ൻ ക​ഴി​യും.

ക​ലാ​പ​ര​മാ​യ പാ​ര​മ്പ​ര്യ​മു​ള്ള ഒ​രു സ​ബ് ജി​ല്ല​യാ​ണ് ച​വ​റ. കു​ട്ടി​ക​ളു​ടെ ക​ലാ​വാ​സ​ന പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ഒ​രു നാ​ടി​ന്‍റെ ന​ന്മ​യും ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യ​ത്തെ​യും ക​ലോ​ത്സ​വ​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

കു​ട്ടി​ക​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​പ​ര​മാ​യ മ​ത്സ​ര​ങ്ങ​ളാ​യി ക​ലോ​ത്സ​വ​ങ്ങ​ൾ മാ​റ​ണം. വി​ധി​ക​ർ​ത്താ​ക്ക​ൾ സു​താ​ര്യ​മാ​യി വി​ധി​ക​ൾ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ അ​പ്പീ​ലു​ക​ൾ കു​റ​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി.​സേ​തു​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മാ​ന​ദാ​നം ദ​ക്ഷി​ണ​മേ​ഖ​ല പോ​ലീ​സ് കം​പ്ല​യി​ന്‍റ് അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ റി​ട്ട. ജ​ഡ്ജി ഇ.​മൈ​തീ​ൻ​കു​ഞ്ഞ് നി​ർ​വ​ഹി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ബി​ന്ദു സ​ണ്ണി, ജെ.​അ​നി​ൽ, അ​ഹ​മ്മ​ദ് മ​ൺ​സൂ​ർ, വ​ര​വി​ള നി​സാ​ർ, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ്റി.​സു​നു, എ​ഇ​ഒ മി​നി.​എ​ൽ, പ്ര​ഥ​മ​ധ്യാ​പി​ക വി. ​അ​ജി​ത​കു​മാ​രി, ക​ൺ​വീ​ന​ർ​മാ​രാ​യ പ്രി​ൻ​സി റീ​ന തോ​മ​സ്, ആ​ർ. ഹി​തേ​ഷ്, എ​സ്. വ​രു​ൺ​ലാ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​ന്മ​ന മ​ന​യി​ൽ എ​സ്ബി​വി​എ​സ്ജി​എ​ച്ച്എ​സ്എ​സ് ഓ​വ​റോ​ൾ ക​ര​സ്ഥ​മാ​ക്കി. ച​വ​റ സ​ർ​ക്കാ​ർ എ​ച്ച്എ​സ്എ​സ് ര​ണ്ടാം​സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ജ​ന​റ​ൽ വി​ഭാ​ഗം: എ​ൽ പി ​ഒ​ന്നാം സ്ഥാ​നം ഗ​വ.​എ​ൽ പി ​എ​സ് പ​ന്മ​ന മ​ന​യി​ൽ ര​ണ്ടാം സ്ഥാ​നം ഗ​വ.​എ​ൽ​പി​എ​സ് കോ​വൂ​ർ. യു​പി വി​ഭാ​ഗ​ത്തി​ൽ ഗ​വ. യു​പി​എ​സ് മു​ക്കു​ത്തോ​ട് ഒ​ന്നാം സ്ഥാ​ന​വും ഗ​വ.​യു​പി​എ​സ് ചി​റ്റൂ​ർ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം എ​സ്ബി​വി​എ​സ്ജി​എ​ച്ച്എ​സ്എ​സ് പ​ന്മ​ന മ​ന​യി​ൽ ,ര​ണ്ടാം സ്ഥാ​നം ഗ​വ.​എ​ച്ച്എ​സ്എ​സ് ച​വ​റ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഒ​ന്നാം സ്ഥാ​നം ഗ​വ.​എ​ച്ച്എ​സ്എ​സ് ച​വ​റ ,ര​ണ്ടാം സ്ഥാ​നം എ​സ്ബി​വി എ​സ്ജി​എ​ച്ച്എ​സ്എ​സ് പ​ന്മ​ന മ​ന​യി​ൽ.
സം​സ്കൃ​ത വി​ഭാ​ഗ​ത്തി​ൽ യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം എ​സ് വി​പി​എം​എ​ച്ച്എ​സ് വ​ട​ക്കും​ത​ല ,ര​ണ്ടാം സ്ഥാ​നം ഗ​വ. യു​പി​എ​സ് ച​വ​റ സൗ​ത്ത്. ഹൈ​സ്ക്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഗേ​ൾ​സ് എ​ച്ച്എ​സ് തേ​വ​ല​ക്ക​ര , ര​ണ്ടാം സ്ഥാ​നം ബോ​യ്സ് എ​ച്ച്എ​സ് തേ​വ​ല​ക്ക​ര .
അ​റ​ബി​ക് മ​ത്സ​ര​ത്തി​ൽ എ​ൽ​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം എം​എ​ൽ​പി​എ​സ് പാ​ല​ക്ക​ൽ, ര​ണ്ടാം സ്ഥാ​നം എ​സ്ഐ​എ​ൽ​പി​എ​സ് മു​ള്ളി​ക്കാ​ല. യു​പി വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഐ​ഐ​യു​പി​എ​സ് തേ​വ​ല​ക്ക​ര, ര​ണ്ടാം സ്ഥാ​നം ജി​യു​പി​എ​സ് മു​ക്കു​ത്തോ​ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം അ​റ​ബി​ക് വി​ഭാ​ഗ​ത്തി​ൽ ഒ​ന്നാം സ്ഥാ​നം ഗ​വ.​എ​ച്ച്എ​സ്എ​സ് അ​യ്യ​ൻ​കോ​യി​ക്ക​ൽ, ര​ണ്ടാം സ്ഥാ​നം ഖാ​ദി​രി​യ്യ എ​ച്ച്എ​സ് കൊ​ട്ടു​കാ​ട്.