ഗാ​ന്ധി ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി: സെ​മി​നാ​ർ സംഘടിപ്പിച്ചു
Wednesday, November 13, 2019 12:06 AM IST
കൊ​ട്ടാ​ര​ക്ക​ര: ഗാ​ന്ധി​ജി​യു​ടെ ദ​ർ​ശ​ന​ങ്ങ​ളി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട മ​നു​ഷ്യ​നും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള പാ​ര​സ്പ​ര്യ​ത്തി​ന്‍റേയും ജീ​വി​ത മൂ​ല്യ​ങ്ങ​ളു​ടേ​യു​മൊ​ക്കെ വി​ഷ​യ​ങ്ങ​ൾ പാ​ർ​ശ്വ​വ​ൽ​ക്ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്നും ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത വീ​ക്ഷ​ണ​ങ്ങ​ളെ അ​തി​ന്‍റെ പു​റം​മോ​ടി​യി​ൽ മാ​ത്രം പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ് നാം ​ചെ​യ്യു​ന്ന​തെ​ന്നും പ്ര​മു​ഖ ഗാ​ന്ധി​യ​നും ഗാ​ന്ധി പീ​സ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ഡോ.​എ​ൻ.​രാ​ധാ​കൃ​ഷ്ണ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
കൊ​ട്ടാ​ര​ക്ക​ര സം​സ്്കാ​ര​യു​ടെ പ്ര​തി​മാ​സ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി വ്യാ​പാ​ര​ഭ​വ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി എ​ന്ന സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
184 ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ ഗാ​ന്ധി​ജി​യു​ടെ 150 -ാമ​ത് ജ​ന്മ​ദി​നം ആ​ച​രി​ക്ക​പ്പെ​ട്ട​പ്പോ​ൾ നാം ​അ​തി​ന്‍റെ കാ​ലി​ക പ്ര​സ​ക്തി അ​റി​ഞ്ഞ് ഗാ​ന്ധിസ്മ​ര​ണ ന​ട​ത്തി​യി​ട്ടു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
സം​സ്കാ​ര ചെ​യ​ർ​മാ​ൻ ഡോ.​പി.​എ​ൻ.​ഗം​ഗാ​ധ​ര​ൻ നാ​യ​ർ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചെ​റു​ക​ഥാ​കൃ​ത്തും ഡോ​ക്യു​മെ​ന്‍റ​റി നി​ർ​മാ​താ​വു​മാ​യ മാ​ധ​വ് സു​കു​മാ​ർ ര​ചി​ച്ച മ​ര​ത​ക​ദ്വീ​പ് എ​ന്ന നോ​വ​ൽ ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ, ഡോ. ​പി. എ​ൻ.​ഗം​ഗാ​ധ​ര​ൻ നാ​യ​ർ​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു. തു​ട​ർ​ന്നു ന​ട​ന്ന ച​ർ​ച്ച​യി​ലും ക​വി​യ​ര​ങ്ങി​ലും ജി. ​ക​ലാ​ധ​ര​ൻ, ഡോ.​എ​സ്. മു​ര​ളീ​ധ​ര​ൻ നാ​യ​ർ, മു​ട്ട​റ ഉ​ദ​യ​ഭാ​നു, മാ​ധ​വ് സു​കു​മാ​ർ, ഉ​ണ്ണി പു​ത്തൂ​ർ, ദി​ലീ​പ് ഇ​രി​ങ്ങാ​വൂ​ർ, എം. ​പി. വി​ശ്വ​നാ​ഥ​ൻ, മം​ഗ​ലം ബാ​ബു, ബി.​സു​ധ​ർ​മ, വീ​ണ പി ​നാ​യ​ർ, നെ​ല്ലി​ക്കു​ന്നം ശ്രീ​ധ​ർ, വ​ല്ലം ഗ​ണേ​ഷ്, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.