ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു യു​വാ​വ് മ​രി​ച്ചു
Tuesday, November 12, 2019 12:22 AM IST
ശാ​സ്താം​കോ​ട്ട: ബൈ​ക്കും കാ​റും കൂ​ട്ടി​യി​ടി​ച്ചു ബൈ​ക്കി​നു പി​ന്നി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ശൂ​ര​നാ​ട് പ​ടി​ഞ്ഞാ​റ്റം​കി​ഴ​ക്ക് തെ​ങ്ങും​തു​ണ്ടി​ൽ സി​ബി ബാ​ബു(32) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്ക് ഓ​ടി​ച്ചി​രു​ന്ന ശൂ​ര​നാ​ട് ര​ശ്മി നി​വാ​സി​ൽ ഹ​രി​കൃ​ഷ്ണ​ൻ പ​രി​ക്കു​ക​ളോ​ടെ ആ​ല​പ്പു​ഴ വ​ണ്ടാ​നം ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഞാ​യ​റാ​ഴ്ച രാ​ത്രി 10 .45 നു ​ഭ​ര​ണി​ക്കാ​വ് ജെ​എം ഹൈ​സ്കൂ​ളി​ന് സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. റോ​ഡ് സൈ​ഡി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന കാ​ർ മു​ന്നോ​ട്ട് എ​ടു​ത്ത​പ്പോ​ൾ പി​റ​കെ വ​ന്ന ബൈ​ക്ക് ത​ട്ടു​ക​യാ​യി​രു​ന്നു. പി​ൻഭാ​ഗ​ത്തെ സീ​റ്റി​നു ഉ​യ​രം കൂ​ടു​ത​ലാ​യ​തി​നാ​ൽ അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് നി​ന്നും ദൂ​ര​ത്തേ​ക്ക് സി​ബി ബാ​ബു തെ​റി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ​യും ഉ​ട​ൻ ത​ന്നെ ശാ​സ്താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സി​ബി ബാ​ബു മ​ര​ണ​മടഞ്ഞു. മ​രി​ച്ച​ സി​ബി ക​രു​നാ​ഗ​പ്പ​ള്ള​യി​ലെ മെ​ട്രോ ലാ​ബ് ടെ​ക്നീ​ഷ​ൻ ആ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഐ​പി​സി ശാ​ലേം ചാ​ത്താ​കു​ളം സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മീ​ര. മ​ക​ൻ: ദാ​നൂ​സ്. പി​താ​വ്: പ​രേ​ത​നാ​യ ബാ​ബു. മാ​താ​വ്: സു​ജ. സ​ഹോ​ദ​ര​ൻ: എ​ബി.