താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, October 22, 2019 11:25 PM IST
കൊ​ല്ലം: താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ ന​ട​ത്തി​യ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന​യി​ൽ അ​ന​ധി​കൃ​ത പ​ണം ക​ണ്ടെ​ത്തി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ന്‍റെ അ​ധീ​ന​ത​യി​ൽ വ​രു​ന്ന കു​ണ്ട​റ ഫ​ർ​ക്ക​യി​ലെ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ റേ​ഷ​ൻ ക​ട​ക​ളി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ സ​മ​യം നി​സാ​ര കു​റ്റ​ങ്ങ​ൾ പ​റ​ഞ്ഞ് റേ​ഷ​ൻ ലൈ​സ​ൻ​സി​ക​ളി​ൽ നി​ന്നും കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​താ​യും, ര​ജി​സ്റ്റ​റു​ക​ളു​മാ​യി മാ​സ​ത്തി​ലെ ആ​ദ്യ തി​ങ്ക​ളാ​ഴ്ച​ക​ളി​ൽ റേ​ഷ​ൻ ലൈ​സ​ൻ​സി​ക​ൾ കൊ​ല്ലം താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ൽ എ​ത്തു​മ്പോ​ൾ 1500 രൂ​പ​യി​ൽ കു​റ​യാ​ത്ത തു​ക കൈ​പ്പ​റ്റു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നു.
റേ​ഷ​ൻ കാ​ർ​ഡ് ല​ഭി​ക്കേ​ണ്ട പ​ല​രെ​യും കാ​ർ​ഡി​ൽ നി​ല​നി​ർ​ത്തി റേ​ഷ​ൻ അ​ലോ​ട്ട്മെ​ന്‍റ് വ​ർ​ധി​പ്പി​ച്ച് കൊ​ടു​ക്കു​ന്ന​താ​യും ആ​ക്ഷേ​പം ഉ​ണ്ടാ​യി​രു​ന്നു. വി​ജി​ല​ൻ​സ് ദ​ക്ഷി​ണ​മേ​ഖ​ല പോ​ലീ​സ് സൂ​പ്ര​ണ്ട് ആ​ർ. ജ​യ​ശ​ങ്ക​റി​ന്‍റെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൊ​ല്ലം വി​ജി​ല​ൻ​സ് ഡെ​പ്യു​ട്ടി പോ​ലീ​സ് സൂ​പ്ര​ണ്ട് അ​ശോ​ക് കു​മാ​ർ. കെ. ​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം വി​ജി​ല​ൻ​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​ആ​ർ. ര​വി​കു​മാ​ർ, വി​ജി​ല​ൻ​സ് സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ എ ​എ​സ്ഐ​മാ​രാ​യ സു​നി​ൽ, ഫി​ലി​പ്പോ​സ്, ജോ​സ​ഫ്, സു​രേ​ഷ് കു​മാ​ർ, രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഹാ​രി​സ് മു​ഹ​മ്മ​ദ് കോ​യ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ മി​ക്ക​ദി​വ​സ​വും ഫീ​ൽ​ഡി​ൽ ആ​യ​തി​നാ​ൽ ഇ​ദ്ദേ​ഹം ഓ​ഫീ​സി​ൽ എ​ത്തു​ന്ന ദി​വ​സം നോ​ക്കി​യാ​ണ് വി​ജി​ല​ൻ സം​ഘം മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൈ​വ​ശം 2,070 രൂ​പ അ​ധി​ക​മാ​യി കാ​ണ​പ്പെ​ട്ടു. അ​പേ​ക്ഷ​ക​ളു​ടെ വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തു​ന്ന ര​ജി​സ്റ്റ​ർ റേ​ഷ​നിം​ഗ് ഇ​ൻ​സ്പെ​ക്ട​ർ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. കൂ​ടാ​തെ റേ​ഷ​ൻ ക​ട​യി​ൽ നി​ന്നും പി​ടി​ച്ചെ​ടു​ത്ത 15 റേ​ഷ​ൻ കാ​ർ​ഡു​ക​ൾ സ്വ​കാ​ര്യ ബാ​ഗി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​താ​യും ക​ണ്ടെ​ത്തി.