ഹ​ജ്ജ് 2020: ഹെ​ല്‍​പ് ഡെ​സ്‌​ക് ആ​രം​ഭി​ച്ചു
Monday, October 14, 2019 11:35 PM IST
കൊല്ലം: ഹ​ജ്ജ് 2020 നു​ള്ള വി​വി​ധ സേ​വ​ന​ങ്ങ​ള്‍​ക്കും സം​ശ​യ നി​വാ​ര​ണ​ത്തി​നു​മു​ള്ള ഹെ​ല്‍​പ് ഡെ​സ്‌​ക് ചി​ന്ന​ക്ക​ട ആ​ണ്ടാ​മു​ക്കം മ​ന്നാ​നി​യ കോം​പ്ല​ക്‌​സി​ല്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചു.
ഹ​ജ്ജ് ഓ​ണ്‍​ലൈ​ന്‍ ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷാ സ​മ​ര്‍​പ്പ​ണം ജി​ല്ലാ ക​ള​ക്ട​ര്‍ ബി. അ​ബ്ദു​ല്‍ നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ള​ക്ട​റു​ടെ ചേ​മ്പ​റി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി അം​ഗം ക​ട​യ്ക്ക​ല്‍ അ​ബ്ദു​ല്‍ അ​സീ​സ് മൗ​ല​വി സ​ന്നി​ഹി​ത​നാ​യി.
ന​വം​ബ​ര്‍ 10 വ​രെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ല്‍ നി​ന്നും ന​റു​ക്കെ​ടു​ക്ക​പ്പെ​ട്ട എ​ല്ലാ കാ​റ്റ​ഗ​റി​യി​ലു​മു​ള്ള അ​പേ​ക്ഷ​ക​രും അ​വ​ര​വ​രു​ടെ അ​പേ​ക്ഷ​യും ഒ​റി​ജി​ന​ല്‍ ര​സീത്, മെ​ഡി​ക്ക​ല്‍ ഫി​റ്റ​ന​സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി​ക്ക് ന​ല്‍​ക​ണം.
അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​ത് മു​ത​ല്‍ യാ​ത്ര​വ​രെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും പ​രി​ശീ​ല​നം ന​ല്‍​കു​ന്ന​തി​നും കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മി​റ്റി പ​രി​ശീ​ല​ക​രെ തെ​ര​ഞ്ഞെ​ടു​ത്തു. എ ​കെ ഷ​ജ​ഹാ​ന്‍ (9496249843), മു​ഹ​മ്മ​ദ് സി​യാ​ദ്(9400146575), ഇ ​നി​സാ​മു​ദ്ദീ​ന്‍ (9496466649), മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് (8281858001) എ​ന്നി​വ​രാ​ണ് ജി​ല്ല​യി​ലെ പ​രി​ശീ​ല​ക​ര്‍.