എ​യ്ഡ​ഡ് സ്കൂ​ളു​ക​ളോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം: മാ​നേ​ജേ​ഴ്സ് അ​സോ.
Monday, October 14, 2019 11:34 PM IST
കൊ​ല്ലം: എ​യ്ഡ​ഡ് സ്കൂ​ളു​ക​ളോ​ടു​ള്ള സ​ർ​ക്കാ​ർ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ളാ പ്രെെ​വ​റ്റ് (എ​യ്ഡ​ഡ് )സ്കൂ​ൾ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഓ​ണ​പ്പ​രീ​ക്ഷ ക​ഴി​ഞ്ഞ​തു​ൾ​പ്പെ​ടെ അ​ധ്യ​യ​ന വ​ർ​ഷം പ​കു​തി പി​ന്നി​ടു​മ്പോ​ഴും എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ യൂ​ണി​ഫോം വി​ത​ര​ണ​വും ര​ണ്ടാം ടേം ​പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വും പൂ​ർ​ണ​മാ​ക്കാ​നാ​യി​ല്ല. കെ​ഇ​ആ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്ക് നാ​ല് വ​ർ​ഷ​മാ​യി അം​ഗീ​കാ​രം ന​ൽ​കാ​തെ അ​വ​രോ​ട് അ​നീ​തി കാ​ട്ടു​ക​യാ​ണ്.
നി​യ​മ​പ്ര​കാ​ര​മു​ള്ള എ​ല്ലാ അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ​ക്കും അം​ഗീ​കാ​രം ന​ൽ​ക​ണ​മെ​ന്ന് ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​ധ്യാ​പ​ക​ർ​ക്കെ​ല്ലാം കെ- ​ടെ​റ്റ് വേ​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​ത്തി​ന് 2021 വ​രെ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ള​വ് അ​നു​വ​ദി​ച്ചി​ട്ടും കേ​ര​ള സ​ർ​ക്കാ​ർ അ​നു​ബ​ന്ധ ഉ​ത്ത​ര​വി​റ​ക്കാ​തെ അ​ധ്യാ​പ​ക​രെ ദ്രോ​ഹി​ക്കു​ക​യാ​ണ്.
കേ​ന്ദ്ര അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സ്കൂ​ളി​ൽ ഒ​രു കാ​യി​കാ​ദ്ധ്യാ​പ​ക​നെ നി​യ​മി​ക്ക​ണ​മെ​ന്നും സ്വാ​ശ്ര​യ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ക​ൺ​സ​ഷ​ൻ നി​ഷേ​ധി​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ക​ൺ​വ​ൻ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കൊ​ല്ലം വൈ​എം​സി​എ ഹാ​ളി​ൽ ന​ട​ന്ന ക​ൺ​വ​ൻ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ഒ.​ഭാ​സ്ക​ർ പാ​ല​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കെ.​മ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ക​ല്ല​ട ഗി​രീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി വി.​വി.​ഉ​ല്ലാ​സ് രാ​ജ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ തോ​മ​സ് കോ​ശി, പി.​പ്ര​കാ​ശ് കു​മാ​ർ, ജി. ​റെ​ക്സ്, ആ​ർ.​പ​ദ്മ​ഗി​രീ​ഷ്, പി.​എ.​അ​ബ്ദു​ൾ മ​ജീ​ദ് ല​ബ്ബ, എ​ച്ച്.​അ​ബ്ദു​ൾ ഷെ​രീ​ഫ്, ജെ.​ഗി​രി​ഷ് കു​മാ​ർ, സി​ബി അ​ല​ക്സ്, നൂ​റു​ന്നീ സാ ​ബീ​ഗം, കെ.​സി​സി​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.