സീ​രി​യ​ലു​ക​ൾ​ക്ക് സെ​ൻ​സ​റിം​ഗ് വൈ​ക​രു​തെ​ന്ന്
Monday, October 14, 2019 11:34 PM IST
കൊ​ല്ലം: ടി​വി സീ​രി​യ​ലു​ക​ൾ നീ​തി​പൂ​ർ​വം സെ​ൻ​സ​ർ ചെ​യ്യാ​നു​ള്ള കു​റ്റ​മ​റ്റ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പീ​പ്പി​ൾ സോ​ഷ്വോ-​ക​ൾ​ച്ച​റ​ൽ ഫോ​റം ആ​വ​ശ്യ​പ്പെ​ട്ടു.
തീ​രു​മാ​നം വൈ​ക​രു​തെ​ന്നും സ്വീ​ക​ര​ണ മു​റി​യി​ലെ​ത്തു​ന്ന ചി​ല സീ​രി​യ​ലു​ക​ൾ പ​ക​യു​ടെ​യും വെ​റു​പ്പി​ന്‍റെ​യും പ​ക​പോ​ക്ക​ലി​ന്‍റെ​യും പാ​ഠ​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. ഇ​ത് വ​രും​ത​ല​മു​റ​യെ ദു​ഷി​പ്പി​ക്കു​വാ​ൻ ഇ​ട​വ​രു​ത്തു​മെ​ന്നും സാ​ന്പ​ത്തി​ക നേ​ട്ടം മാ​ത്രം ല​ക്ഷ്യം വ​ച്ച് പ​ട​ച്ചു​വി​ടു​ന്ന​തെ​ന്തും ന​മ്മു​ടെ വീ​ടി​നു​ള്ളി​ൽ എ​ത്തു​ന്ന ഇ​ന്ന​ത്തെ സാ​ഹ​ച​ര്യം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ഫോ​റം ചൂ​ണ്ട ിക്കാ​ട്ടി.
ഫോ​റം പ്ര​സി​ഡ​ന്‍റ് എ.​ജെ. ഡി​ക്രൂ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജ​ന. സെ​ക്ര​ട്ട​റി എ​സ്. സ​ന്തോ​ഷ്കു​മാ​ർ, എ​ൻ. റി​യാ​സ്, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ബി. ​സു​രേ​ഷ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.