കാരാളിമുക്ക്-ശാസ്താംകോട്ട റോഡ് തകർന്നു
Monday, October 14, 2019 11:34 PM IST
ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്ക് - ശാ​സ്താം​കോ​ട്ട റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മെ​ന്ന് യാ​ത്ര​ക്കാ​ർ. ആ​യി​ര​ക്ക​ണ​ക്കി​ന് യാ​ത്ര​ക്കാ​ർ ദി​വ​സേ​ന യാ​ത്ര ചെ​യ്യു​ന്ന റോ​ഡി​ന്‍റെ പ​ല ഭാ​ഗ​വും ത​ക​ർ​ന്ന് കി​ട​ക്കു​ക​യാ​ണ്.

റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി​യി​ട്ട് പ​ത്ത് വ​ർ​ഷ​ത്തി​ല​ധി​ക​മാ​യെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ​തി​നാ​ൽ രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും റോ​ഡി​ൽ വ​ലി​യ തി​ര​ക്ക​ണ്.

ഒ​രേ സ​മ​യം നൂ​റു ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു വ​രു​ന്ന വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ പ​ല ഭാ​ഗ​ങ്ങ​ളി​ൽ കു​ഴി കൂ​ടി ആ​യ​തോ​ടെ ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത് പ​തി​വാ​ണ്.​
ആ​റു മീ​റ്റ​റോ​ളം വീ​തി​യു​ള്ള റോ​ഡി​ൽ മൂ​ന്നു മീ​റ്റ​ർ മാ​ത്ര​മാ​ണ് ടാ​ർ ചെ​യ്തി​ട്ടു​ള്ള​ത്. റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും കാ​ടു​പി​ടി​ച്ച് കി​ട​ക്കു​ന്ന​തി​നാ​ൽ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ റോ​ഡി​ലൂ​ടെ ന​ട​ക്കു​ന്ന​തി​നാ​ൽ ട്രെ​യി​ൻ വ​ന്നു പോ​കു​ന്ന സ​മ​യ​ങ്ങ​ളി​ൽ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​പ​ക​ടം നി​റ​ഞ്ഞ​താ​ണ്. മു​മ്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മ്മി​ച്ച റോ​ഡ് ഇ​പ്പോ​ൾ വീ​തി കു​റ​വാ​ണെ​ന്ന കാ​ര​ണ​ത്താ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വാ​ദം. മൈ​നാ​ഗ​പ്പ​ള്ളി, പ​ടി​ഞ്ഞാ​റെ ക​ല്ല​ട പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി സ്ഥിതി ചെ​യ്യു​ന്ന​ത് കൊ​ണ്ട് പ​ഞ്ചാ​യ​ത്തു​ക​ളും റോ​ഡി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഏ​റ്റെ​ടു​ക്കാ​ൻ ത​യാ​റ​ല്ല.

നി​ർ​മാ​ണ സ​മ​യ​ത്ത് ആ​റു മീ​റ്റ​റോ​ളം വീ​തി​യി​ൽ നി​ർ​മ്മി​ച്ച റോ​ഡി​ൽ വീ​തി കൂ​ട്ടു​വാ​നു​ള്ള സ്ഥ​ലം ഇ​രു​വ​ശ​ത്തും കാ​ടു​പി​ടി​ച്ചു കി​ട​ക്കു​ക​യാ​ണ്. റോ​ഡി​ന്റെ വീ​തി കൂ​ട്ടി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഈ ​റോ​ഡി​ലൂ​ടെ ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചാ​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഉ​പ​കാ​ര​മാ​കും.

വി​ദ്യാ​ർ​ത്ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ക്കം നൂ​റു​ക​ണ​ക്കി​ന് യാ​ത്ര​ക്കാ​രാ​ണ് പ്ര​ധാ​ന പാ​ത​യി​ലു​ള്ള ഓ​വ​ർ ബ്രി​ഡ്ജി​നു സ​മീ​പം ബ​സി​റ​ങ്ങി ഒ​രു കി​ലോ​മീ​റ്റ​ർ ന​ട​ന്ന് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തു​ന്ന​ത്. റോ​ഡി​നോ​ടു​ള്ള അ​ധി​കാ​രി​ക​ളു​ടെ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ