ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷം; പ്ര​ഭാ​ഷ​ണം നാ​ളെ
Sunday, October 13, 2019 11:53 PM IST
കൊ​ല്ലം: ഇ​സ്‌​ക​ഫ് സം​സ്ഥാ​ന സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചി​ട്ടു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി ജ​ന്മ​വാ​ർ​ഷി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 15ന് ​പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് ക​ട​പ്പാ​ക്ക​ട സ്പോ​ർ​ട്സ് ക്ല​ബി​ൽ ഗാ​ന്ധി​ജി​യു​ടെ ഭാ​ഷാ​സ​ങ്ക​ൽ​പ്പം എ​ന്ന വി​ഷ​യ​ത്തി​ൽ മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ എം​എ​ൽ​എ​യും ഗാ​ന്ധി​ജി​യു​ടെ മ​ത​വീ​ക്ഷ​ണം എ​ന്ന വി​ഷ​യ​ത്തി​ൽ ഡോ. ​കെ ജ​യ​കു​മാ​റും പ്ര​ഭാ​ഷ​ണം ന​ട​ത്തും.
ഡെ​പ്യൂ​ട്ടി മേ​യ​ർ വി​ജ​യ​ഫ്രാ​ൻ​സി​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ. എ​സ് സു​ല​ഭ, ബി ​സു​ധാ​ക​ര​ൻ​നാ​യ​ർ, ജി ​കൃ​ഷ്ണ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.

ദേ​ശീ​യ ജ​ല അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം

കൊല്ലം: ദേ​ശീ​യ ജ​ല അ​വാ​ര്‍​ഡി​ന് വി​വി​ധ വ​കു​പ്പ്/​ഏ​ജ​ന്‍​സി​ക​ള്‍/​വ്യ​ക്തി​ക​ളി​ല്‍ എ​ന്നി​വ​രി​ല്‍ നി​ന്നും അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 26 ന​കം അ​പേ​ക്ഷ ജി​ല്ലാ ക​ല​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.jalshakti-dowr.gov.in/ www.cgwb. gov.in എ​ന്നീ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ ല​ഭി​ക്കും. ഫോ​ണ്‍ - 0474-2793473.