മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പാ​ദ​സ്പ​ർ​ശ​മേ​റ്റ തൃ​ക്ക​ണ്ണ​മം​ഗ​ലി​ൽ പരിപാടി സം​ഘ​ടി​പ്പി​ച്ചു
Sunday, October 13, 2019 11:52 PM IST
കൊ​ട്ടാ​ര​ക്ക​ര: മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ 150-മ​ത് ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൃ​ക്ക​ണ്ണ​മം​ഗ​ൽ സി​വി​എ​ൻ​എം എ​ൽ​പി.​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബാ​പ്പു​ജി @ 150 എ​ന്ന പ​രി​പാ​ടി അ​ദ്ദേ​ഹ​ത്തി​ന്‍റെ പാ​ദ​സ്പ​ർ​ശ​മേ​റ്റ തൃ​ക്ക​ണ്ണ​മം​ഗ​ലി​ൽ ന​ട​ത്തി.
ഗാ​ന്ധി​ജി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഓ​ർ​മ്മ​യ്ക്കാ​യി സ്ഥാ​പി​ച്ച ഗാ​ന്ധി പ്ര​തി​മ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച ശാ​ന്തി​യാ​ത്ര കെ.​ഒ.​രാ​ജു​ക്കു​ട്ടി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.
തു​ട​ർ​ന്ന് ന​ട​ന്ന ഗാ​ന്ധി​ദ​ർ​ശ​ൻ സ​മ്മേ​ള​നം കേ​ര​ള ഫീ​ഡ്സ് ചെ​യ​ർ​മാ​ൻ കെ.​എ​സ്.​ഇ​ന്ദു​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​ങ്ങ​ളു​ടെ പ്ര​സ​ക്തി നാ​ൾ​തോ​റും വ​ർ​ധി​ച്ചു വ​രു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഹെ​ഡ്മി​സ്ട്ര​സ് പി.​ശോ​ഭ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ൻ​സി​പ്പ​ൽ കൗ​ൺ​സി​ല​ർ നെ​ൽ​സ​ൻ തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​സ​ന്തോ​ഷ്.​കെ. ത​ര്യ​ൻ, സ​ജി ചേ​രൂ​ർ, ബി.​ഷീ​ന, ബി .​രാ​ജി മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.