ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് ചാ​മ്പ്യ​ൻഷി​പ്പ് കൊ​ല്ല​ത്ത് തു​ട​ങ്ങി
Sunday, October 13, 2019 11:03 PM IST
കൊ​ല്ലം: ജി​ല്ലാ കേ​ഡ​റ്റ്, സ​ബ് ജൂ​നി​യ​ർ, ജൂ​നി​യ​ർ, സീ​നി​യ​ർ, മാ​സ്റ്റേ​ഴ്സ് റോ​ള​ർ സ്കേ​റ്റിം​ഗ്ചാ​മ്പ്യ​ൻ ഷി​പ്പ് കൊ​ല്ല​ത്ത് തു​ട​ങ്ങി.
മേ​യ​ർ വി. ​രാ​ജേ​ന്ദ്ര​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​രു​ന്ന ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി കോ​ർ​പ്പ​റേ​ഷ​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യോ ആ​ശ്രാ​മ​ത്ത് വ​രാ​ൻ പോ​കു​ന്ന സ്പോ​ർ​ട്സ് കോം​പ്ലെ​ക്സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യോ സ്കേ​റ്റിം​ഗ് റി​ങ്ക്‌ നി​ർ​മി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.
ജി​ല്ലാ റോ​ള​ർ സ്കേ​റ്റിം​ഗ് അ​സോ​സി​യേ​ഷ​ൻ സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ൻ. ശ​ങ്ക​ര​നാ​രാ​യ​ണ പി​ള്ള അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ആ​ർ ബാ​ല​ഗോ​പാ​ൽ, ട്ര​ഷ​റ​ർ എ​സ് ബി​ജു, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ഷ്ണു വി​ശ്വ​നാ​ഥ്, ജോ. ​സെ​ക്ര​ട്ട​റി അ​നു​രാ​ജ് പൈ​ങ്ങാ​വി​ൽ, പീ ​അ​ശോ​ക​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ി​ശാ​ഖ​പ​ട്ട​ണ​ത്ത് ന​ട​ന്ന ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റി​ങ് ചാ​മ്പ്യ​ൻ ഷി​പ്പി​ൽ സ്‌​ലാ​ലം വി​ഭാ​ഗ​ത്തി​ൽ വെ​ള്ളി നേ​ടി​യ ന​വീ​ൻ ഹ​രീ​ഷി​നെ​യും പ​രി​ശീ​ല​ക​ൻ എ​സ്. ബി​ജു​വി​നെ​യും മേ​യ​ർ മെ​മ​ന്‍റോ ന​ൽ​കി ആ​ദ​രി​ച്ചു. റോ​ള​ർ ഹോ​ക്കി മ​ത്സ​ര​ങ്ങ​ൾ നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് ട്രി​നി​റ്റി ലൈ​സി​യം സ്‌​കൂ​ളി​ൽ ന​ട​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി പി​ആ​ർ ബാ​ല​ഗോ​പാ​ൽ അ​റി​യി​ച്ചു. 18 മു​ത​ൽ ന​വം​ബ​ർ മൂ​ന്നു വ​രെ തൊ​ടു​പു​ഴ, പെ​രു​മ്പാ​വൂ​ർ, കോ​ഴി​ക്കോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ചാ​മ്പ്യ​ൻ​ഷി​പ്പി​ലേ​ക്കു​ള്ള ജി​ല്ലാ ടീ​മി​നെ ഈ ​മ​ത്സ​ര​ത്തി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ക്കും.