ച​ന്ദ്ര​ക്ക​ല എ​സ്.ക​മ്മ​ത്ത് ആ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തി​യ എഴുത്തുകാരി: ചവറ കെ.എസ് പിള്ള
Sunday, October 13, 2019 12:13 AM IST
കൊല്ലം: അ​നു​ഭ​വ​ങ്ങ​ളു​ടെ തീ​ച്ചൂ​ള​യി​ൽ നി​ന്ന് ആ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തി​യ ധീ​ര​യും ആ​ഢ്യ​ത്വ​ത്തി​ന്‍റെ സൗ​ന്ദ​ര്യം ത​ന്‍റെ നോ​വ​ലു​ക​ളി​ൽ സ​ന്നി​വേ​ശി​പ്പി​ച്ച അ​പൂ​ർ​വഎ​ഴു​ത്തു​കാ​രി​യു​മാ​യി​രു​ന്നു ച​ന്ദ്ര​ക്ക​ല എ​സ്. ക​മ്മ​ത്ത് എ​ന്ന് ക​വി ച​വ​റ കെ.​എ​സ്. പി​ള​ള.

എ​ഴു​ത്തി​ൽ നാ​ല്പ​ത് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ നോ​വ​ലി​സ്റ്റ് ച​ന്ദ്ര​ക്ക​ല എ​സ്. ക​മ്മ​ത്തി​നെ ആ​ദ​രി​ച്ച് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ങ്കീ​ർ​ത്ത​നം സാം​സ്കാ​രി​ക വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നോ​വ​ലി​സ്റ്റി​ന്‍റെ വ​സ​തി​യാ​യ പ്ര​ശാ​ന്തി​യി​ലാ​യി​രു​ന്നു ആ​ദ​ര​വ്. സാം​സ്കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി ആ​ശ്രാ​മം ഭാ​സി അ​ധ്യക്ഷ​ത വ​ഹി​ച്ചു. എം.​എം. അ​ൻ​സാ​രി, ജി. ​രാ​ജ്മോ​ഹ​ൻ, വി. ​സ​ന്തോ​ഷ് കു​മാ​ർ, ജി. ​ആ​ൻ​ഡ്രൂ​സ് ജോ​ർ​ജ്, പ്ര​ദീ​പ് ആ​ശ്രാ​മം എ​ന്നി​വ​ർ പ്രസംഗി​ച്ചു.