ച​വ​റ ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം നാളെയും മറ്റെന്നാളും
Sunday, October 13, 2019 12:12 AM IST
ച​വ​റ: ച​വ​റ ഉ​പ​ജി​ല്ലാ സ്കൂ​ള്‍ ശാ​സ്ത്രോ​ത്സ​വ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ത​യാ​റാ​യി ശ​ങ്ക​ര​മം​ഗ​ലം ഗ​വ. എ​ച്ച് എ​സ്‌ എ​സും കാ​മ​ൻ​കു​ള​ങ്ങ​ര ഗ​വ.​എ​ൽ പി ​സ്്കൂ​ളും. ച​വ​റ ഉ​പ​ജി​ല്ല​യി​ലെ എ​ല്‍പി ​മു​ത​ല്‍ ഹ​യ​ര്‍ സെ​ക്ക​ ൻഡറി ത​ലം വ​രെ​യു​ള​ള സ്കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ശാ​സ്ത്ര പ്ര​വൃ​ത്തി പ​രി​ച​യ പ്ര​തി​ഭ​ക​ള്‍ മാ​റ്റു​ര​ക്കു​ന്ന ശാ​സ്ത്ര ഉ​ത്സ​വം 14, 15 തീ​യ​തി​ക​ളി​ലാ​ണ് ന​ട​ത്ത​പ്പെ​ടു​ന്ന​ത്.

സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള, ശാ​സ്ത്രമേ​ള, ഗ​ണി​ത ശാ​സ്ത്രമേ​ള, ഐ​ടി മേ​ള എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. കു​ട്ടി ശാ​സ്ത്ര​ജ്ഞ​ന്‍​മാ​ര്‍ അ​വ​രു​ടെ ക​ഴി​വ് തെ​ളി​യി​ക്കാ​ന്‍ സ്ക്കൂ​ളു​ക​ളി​ൽ ഇ​ന്നേ ദി​വ​സ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രും.

15 ന് ​ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം എ​ൻ വി​ജ​യ​ൻ പി​ള്ള എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും.