സൈ​ക്കി​ൾ യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Monday, September 23, 2019 11:26 PM IST
കൊ​ല്ലം: രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യും നാ​നാ​ത്വ​ത്തി​ൽ ഏ​ക​ത്വ​വും ബ​ഹു​സ്വ​ര​ത​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു യൂ​ത്ത്കോ​ൺ​ഗ്ര​സ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഗോ​ൽ​കു​ണ്ട കാ​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ ന​ട​ത്തു​ന്ന സൈ​ക്കി​ൾ യാ​ത്ര​ക്ക് കൊ​ല്ല​ത്ത് സ്വീ​ക​ര​ണം ന​ൽ​കി.
രാ​ജ്യ​ത്തെ ജ​നാ​ധി​പ​ത്യ മ​തേ​ത​ര മൂ​ല്യ​ങ്ങ​ൾ ത​ക​ർ​ക്കു​വാ​നും രാ​ജ്യ​ത്ത് ഒ​രു ഭാ​ഷ​യും ഒ​രു സം​സ്കാ​ര​വും അ​ടി​ച്ചേ​ല്പി​ക്കാ​നു​ള്ള ബി​ജെ​പി, സം​ഘ​പ​രി​വാ​റി​ന്‍റെ ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​മ്പോ​ൾ ഇ​ത്ത​രം പ്ര​തി​രോ​ധ​ങ്ങ​ൾ തീ​ർ​ക്കു​ന്ന​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണെ​ന്ന് യൂ​ത്ത്കോ​ൺ​ഗ്ര​സ് കൊ​ല്ല​ത്ത് ന​ൽ​കി​യ സ്വീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു ഡി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​താ​പ​വ​ർ​മ്മ ത​മ്പാ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ല്ലം അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് വി​ഷ്ണു സു​നി​ൽ പ​ന്ത​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​തീ​ഷ് കു​മാ​ർ, ഗീ​താ​കൃ​ഷ്ണ​ൻ, ആ​ർ.​എ​സ്.​അ​ബി​ൻ, അ​നീ​ഷ് പ​ട​പ്പ​ക​ര, വി​ഷ്ണു​വി​ജ​യ​ൻ, യ​ദു​കൃ​ഷ്ണ​ൻ, ഒ​ബി രാ​ജേ​ഷ്, ശ​ര​ത് മോ​ഹ​ൻ, കൗ​ശി​ക്, അ​ജു ചി​ന്ന​ക്ക​ട, ഷാ ​സ​ലിം, ഹ​ർ​ഷാ​ദ്, മു​നീ​ർ​ബാ​നു, ഉ​ല്ലാ​സ്, അ​ർ​ജു​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.