സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി​യും സ​മ്മേ​ള​ന​വും ഇ​ന്ന്
Friday, September 20, 2019 11:22 PM IST
കൊ​ട്ടാ​ര​ക്ക​ര: ലോ​ക​സ​മാ​ധാ​ന ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​ണൈ​റ്റ​ഡ് റി​ലീ​ജി​യ​ൻ​സ് ഇ​ൻ​ഷ്യേ​റ്റി​വ് (യു​ആ​ർ​ഐ.) വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി​യും സ​മ്മേ​ള​ന​വും ന​ട​ത്തു​ന്നു.
ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് ക​രി​ക്കം കി​പ്സി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം യു​ആ​ർ​ഐ രാ​ജ്യാ​ന്ത​ര എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ ഡോ: ​വി​ക്ട​ർ ക​സാ​ൻ ജി​യാ​ൻ (യു​എ​സ്എ) ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​ഒ.​രാ​ജു​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. യു ​ആ​ർ ഐ ​ഏ​ഷ്യാ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ: ​എ​ബ്ര​ഹാം ക​രി​ക്കം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ന​ട​ക്കു​ന്ന സ​മാ​ധാ​ന സ​ന്ദേ​ശ റാ​ലി സേ​റ​മ​റി​യം ബി​ന്നി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്യും. യു ​ആ​ർ ഐ ​ഗ്ലോ​ബ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഇ​സ​ബെ​ല്ല ഒ​ർ​ട്ടേ​ഗ സ​ന്ദേ​ശം ന​ൽ​കും.
ബാ​ന്‍റുു മേ​ള​ത്തി​ന്‍റേ​യും നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യു​ള്ള റാ​ലി കി​പ്സ് അ​ങ്ക​ണ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് ക​രി​ക്കം വൈ​എം​സി​എ ജം​ഗ്ഷ​ൻ സ​ദാ​ന​ന്ദ​പു​രം മോ​ട്ട​ൽ ജം​ഗ്ഷ​ൻ വ​ഴി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ എ​ത്തി​ച്ചേ​രും.
ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ലോ​ക​ത്തെ 208 വി​വി​ധ മ​ത​വി​ഭാ​ഗ​ങ്ങ​ൾ ചേ​ർ​ന്ന് രൂ​പീ​ക​രി​ക്ക​പ്പെ​ട്ട ആ​ഗോ​ള മ​ത​സൗ​ഹാ​ർ​ദ സം​ഘ​ട​ന​യാ​ണ് യു ​ആ​ർ ഐ. ​ഇ​തി​ന്‍റെ ഇ​രു​പ​താ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ​മ്മേ​ള​ന​വും സ​മാ​ധാ​ന റാ​ലി​യും ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ രാ​മ​ച​ന്ദ്ര​ൻ, കെ.​ജി.​മ​ത്താ​യി, ഗ്രേ​ഷ്മ പി.​രാ​ജു എ​ന്നി​വ​ർ അ​റി​യി​ച്ചു.