വ​യ​നാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ​വ​രു​മാ​യി പ​രി​സ്ഥി​തി വി​ജ്ഞാ​ന വി​നി​മ​യ സം​ഗ​മം ന​ട​ത്തി
Friday, September 20, 2019 10:44 PM IST
കൊ​ല്ലം: വ​യ​നാ​ട് ജി​ല്ല​യി​ലെ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ർ കൊ​ല്ല​ത്തെ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ക്കു​വാ​ൻ ജി​ല്ല​യി​ലെ ക​ട​ൽ​ത്തീ​ര​വും അ​ഷ്ട​മു​ടി കാ​യ​ലും തീ​ര​ഗ്രാ​മ​ങ്ങ​ളും സ​ന്ദ​ർ​ശി​ച്ചു.

ഫാ.​റൊ​മാ​ൻ​സ് ആ​ന്‍റ​ണി കൊ​ല്ല​ത്തെ തീ​ര​ഗ്രാ​മ​ങ്ങ​ളി​ലെ അ​തി​ജീ​വ​ന പ്ര​ശ്ന​ങ്ങ​ൾ സം​ഘ​ത്തോ​ട് വി​വ​രി​ച്ചു. വ​യ​നാ​ട് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ അ​വ​രും അ​വ​ത​രി​പ്പി​ച്ചു. വ​യ​നാ​ട് നി​ന്നും പി. ​എ. ജോ​സ് പു​ളി​യ​മാ​റ്റ​ത്തി​ൽ, ചാ​ക്കോ നി​ര​പ്പേ​ൽ, റോ​ബി​ൻ ഇ​ല​ന്തു​റൂ​ത്തി​ൽ, ജു​ബി​ൻ പെ​രു​മ്പി​ൽ, അ​മ​ൽ​ജി​ത് ന​ട​ങ്ക​ണ്ട​ത്തി​ൽ, പ്ര​തീ​പ് ഡി​ഇ​പി എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. വി​ക​സ​ന​വും പ്ര​കൃ​തി​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​പ​റ്റി വി​ക​സ​ന​വി​ദ​ഗ്‌​ധ​ൻ പ്ര​ഭാ​ഷ​ണം ന​ട​ത്തി.