റോ​ഡി​ൽ നാ​യ​യു​മാ​യി ഗ​താ​ഗ​ത ത​ട​സം സൃ​ഷ്ട്ടി​ച്ച യു​വാ​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി
Friday, September 20, 2019 12:04 AM IST
കൊല്ലം: കൊ​ല്ലം- ചെ​ങ്കോ​ട്ട റോ​ഡി​ൽ നായയുമായെത്തി ഗതാഗതതടസം സൃഷ്ടിച്ചയാളെ പോലീസ് പിടികൂടി. ക​ട​പ്പാ​ക്ക​ട ജം​ഗ്‌​ഷ​നി​ലാ​ണ് സം​ഭ​വം. രാ​വി​ലെ മു​ത​ൽ മു​ന്തി​യ ഇ​നം സെ​ൻ ബെ​ർ​ണാ​ഡ് ഇ​ന​ത്തി​ൽ​പെ​ട്ട നാ​യ​യു​മാ​യി യു​വാ​വ് ക​ട​ക​ളു​ടെ മു​ന്നി​ലും നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ടു​ത്തെ​ത്തി പോ​ലീ​സ് ഡോ​ഗ് സ്‌​കോ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തും വി​ധം പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും യാ​ത്രാ​ത​ട​സം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു .
കൂ​റ്റ​ൻ നാ​യ​യെ​ക​ണ്ടു​ഭ​യ​ന്ന യാ​ത്ര​ക്കാ​രും കു​ട്ടി​ക​ളും പ്ര​ശ്ന​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ ക​ട​യു​ട​മ​ക​ളും ടാ​ക്സി​ക്കാ​രും യു​വാ​വി​നെ ചോ​ദ്യം ചെ​യ്ത​പ്പോ​ൾ കൊ​ല്ല​ത്തു ന​ട​ക്കു​ന്ന ശ്വാ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്റെ മു​ന്നോ​ടി ആ​യു​ള്ള ട്രെ​യി​നി​ംഗ് ആ​ണെ​ന്നും ക​ട​ക​ളും വാ​ഹ​ന​ങ്ങ​ളും പ​രി​ശോ​ധി​ക്കാ​ൻ ത​ന്നെ​യാ​ണ് സ്‌​കോ​ഡ് ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത് എ​ന്നും പ​ട്ട​ത്താ​ന​ത്തു​ള്ള​താ​ണ് താ​നെ​ന്നും താ​ൻ നി​ര​വ​ധി നാ​യ​ക​ളെ വ​ള​ർ​ത്തു​ന്നു​ണ്ടെ​ന്നും നാ​യ​പ​രി​ശീ​ല​ക​ൻ ആ​ണെ​ന്നും പ​റ​ഞ്ഞു പ​ര​സ്പ്പ​ര​വി​രു​ദ്ധ​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.
തു​ട​ർ​ന്ന് സം​ശ​യം തോ​ന്നി​യ സ​മീ​പ​വാ​സി​ക​ൾ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പോ​ലീ​സെ​ത്തി യു​വാ​വി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മു​ന്തി​യ ഇ​ന​ത്തി​ലു​ള്ള നാ​യ ഇതി​നോ​ട​കം തീ​രെ അ​വ​ശ​നാ​യി​ക​ഴി​ഞ്ഞി​രു​ന്നു. നാ​ട്ടു​കാ​രു​ടെ​യും പോ​ലീ​സി​ന്‍റെ​യും ഇ​ട​പെ​ട​ലി​ന്നെ തു​ട​ർ​ന്ന് നാ​യ​യെ വാ​ഹ​ന​മെ​ത്തി​ച്ചു ഉ​ച്ച​യോ​ടെ കൊ​ല്ലം ജി​ല്ലാ മൃ​ഗാ​ശു​പ​ത്രി​യി​ലേ​യ്ക്ക് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കാ​യി കൊ​ണ്ടു​പോ​യി. യു​വാ​വി​ന് മാ​ന​സി​കാ​സ്വാ​സ്ഥ്യം ഉ​ള്ള​താ​യി പോ​ലീ​സ് പ​റ​യു​ന്നു