മ​ന്ദി​രോ​ദ്ഘാ​ട​നം 22ന് .
Friday, September 20, 2019 12:04 AM IST
ച​വ​റ: കേ​ര​ള ത​ണ്ടാ​ൻ മ​ഹാ​സ​ഭ​യു​ടെ (കെ​റ്റി​എം​എ​സ്) ച​വ​റ 63-ാം ശാ​ഖ​യു​ടെ മ​ന്ദി​രോ​ദ്ഘാ​ട​ന​വും പൊ​തു സ​മ്മേ​ള​ന​വും 22ന് ന​ട​ക്കു​മെെ​ന്ന് പ്ര​സി​ഡ​ന്‍റ് എ​ന്‍.​രാ​ജേ​ന്ദ്ര​ന്‍, സെ​ക്ര​ട്ട​റി ജി. ​പു​ഷ്പ​രാ​ജ​ന്‍, സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ര്‍ എ​ന്‍.​മോ​ഹ​ന്‍​ലാ​ല്‍ ,കെ ​സു​നി​ൽ കു​മാ​ർ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.​ മു​ക്കു​ത്തോ​ട് സ്‌​കൂ​ള്‍ മൈ​താ​ന​ത്ത് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം സം​സ്ഥാ​ന സെ​ക്ര​ട്ട​റി രാ​ജ​പു​രം ചെ​ല്ല​പ്പ​നും തു​ട​ര്‍​ന്ന് ന​ട​ക്കു​ന്ന മ​ന്ദി​രോ​ദ്ഘാ​ട​നം എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം പി​യും ഉ​ദ്ഘാ​ട​നം ചെ​യ്യും.​ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള​ള അ​വാ​ര്‍​ഡ് എ​ന്‍.​വി​ജ​യ​ന്‍​പി​ള​ള എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്യും. ​ച​ട​ങ്ങി​ല്‍ കെ​റ്റി​എംഎ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​രാ​ജേ​ന്ദ്ര​ന്‍ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.​ചി​കി​ത്സാ ധ​ന​സ​ഹാ​യ വി​ത​ര​ണം കെ​റ്റി​എം​എ​സ് ക​രു​നാ​ഗ​പ്പ​ള​ളി താ​ലൂ​ക്ക് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് എ​ന്‍. തു​ള​സീ​ധ​ര​ന്‍ നി​ര്‍​വ​ഹി​ക്കും.