ഹോ​ളി ട്രി​നി​റ്റി​യി​ൽ ക​രി​യ​ർ ഫെ​സ്റ്റും ശാ​സ്ത്ര പ്ര​വ്യ​ത്തി പ​രി​ച​യ​മേ​ള​യും
Wednesday, September 18, 2019 11:47 PM IST
ച​വ​റ: തേ​വ​ല​ക്ക​ര ഹോ​ളി ട്രി​നി​റ്റി ആം​ഗ്ലോ ഇ​ന്ത്യ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ശാ​സ്ത്ര പ്ര​വ്യ​ത്തി പ​രി​ച​യ​മേ​ള​യും ക​രി​യ​ർ ഫെ​സ്റ്റും 20 ന് ​ന​ട​ക്കു​മെ​ന്ന് മാ​നേ​ജ​ർ വി. ​ജ്യോ​തി​ഷ്കു​മാ​ർ, പ്രി​ൻ​സി​പ്പാ​ൾ ലീ​ന പ്ര​കാ​ശ്, പ്രോ​ഗ്രാം കോ​ർ​ഡി​നേ​റ്റ​ർ പി ​എ​സ് ഹ​രി​കു​മാ​ർ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ശാ​സ്ത്ര, ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ​ശാ​സ്ത്ര പ്ര​വ്യ​ത്തി പ​രി​ച​യ​മേ​ള​യും, ഐ ​ടി, വൊ​ക്കേ​ഷ​ണ​ൽ എ​ക്സ്പോ​യും ക​രി​യ​ർ ഫെ​സ്റ്റും ഇ​ൻ​സ്പ​യ​ർ ഹോ​ളി ട്രി​നി​റ്റി എ​ന്ന പേ​രി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത് . വി​ദ്യാ​ർ​ഥി​ക​ളി​ലെ ശാ​സ്ത്ര സാ​ങ്കേ​തി​ക മി​ക​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കു​ന്ന​തി​നും പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

രാ​വി​ലെ 9 .30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ല് വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ നാ​ലു വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഒ​ന്നാം ക്ലാ​സു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സു​വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ മാ​റ്റു​ര​യ്ക്കും. ഒ​ന്നു മു​ത​ൽ മൂ​ന്നു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും നാ​ലു മു​ത​ൽ എ​ട്ടു​വ​രെ ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ മി​ഡി​ൽ വി​ഭാ​ഗ​ത്തി​ലും എ​ട്ടു മു​ത​ൽ പ​ത്തു​വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ലും പ​തി​നൊ​ന്ന് പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ളി​ലെ കു​ട്ടി​ക​ൾ ഹ​യ​ർ സെ​ക്ക​ണ്ട​റി വി​ഭാ​ഗ​ത്തി ലു​മാ​ണ് മ​ത്സ​രി​ക്കു​ക.

ഓ​രോ വി​ഭാ​ഗ​ത്തി​ലേ​യും മ​ത്സ​രാ​ർ​ഥി​ക​ൾ​ക്ക് പ്ര​ത്യേ​കം വി​ഷ​യ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഓ​രോ വി​ഭാ​ഗ​ത്തി​ലും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടു​ന്ന​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ളും പ​ങ്കെ​ടു​ക്കു​ന്ന മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കും.

20 ന് ​രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ഐ ​എ​സ് ആ​ർ ഒ ​മു​ൻ ഡ​യ​റ​ക്ട​റും മു​ഖ്യ​മ​ന്തി​യു​ടെ ശാ​സ്ത്ര - സാ​ങ്കേ​തി​ക ഉ​പ​ദേ​ഷ്ടാ​വു​മാ​യ പ​ത്മ​ശ്രീ . എം . ​സി . ദ​ത്ത​ൻ മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്യും. ട്ര​സ്റ്റ് സെ​ക്ര​ട്ട​റി എ​സ് . ജ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡോ. ​രാ​ജേ​ഷ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കും. പ്രി​ൻ​സി​പ്പാ​ൾ ലീ​ന​പ്ര​കാ​ശ്, ജീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് മേ​ള കാ​ണാ​നു​ള്ള അ​വ​സ​ര​വും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.