നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ല്പ​ന; ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ൽ
Wednesday, September 18, 2019 11:47 PM IST
കൊ​ട്ടാ​ര​ക്ക​ര: നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വി​ല്പ​ന ന​ട​ത്തി വ​ന്ന ര​ണ്ടു പേ​ർ കൊ​ട്ടാ​ര​ക്ക​ര പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. മേ​ലി​ല കി​ഴ​ക്കേ​ത്തെ​രു​വ് ഷാ​ജി​മു​ക്ക് ടി ​കെ നി​വാ​സി​ൽ കു​ഞ്ഞു​മോ​ൻ (50), നെ​ടു​വ​ത്തൂ​ർ വ​ല്ലം ബ​ല​വാ​ടി ജം​ഗ്ഷ​ൻ ജ​സ്‌​മീ​ർ മ​ൻ​സി​ലി​ൽ ജ​സ്‌​മീ​ർ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

പ്ര​തി​ക​ൾ ക​ഴി​ഞ്ഞ കു​റെ നാ​ളു​ക​ളാ​യി നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ക​ച്ച​വ​ടം ന​ട​ത്തി വ​രു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളു​ടെ പ​ക്ക​ൽ നി​ന്നും നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ക​ണ്ടെ​ടു​ത്തു.

കൊ​ട്ടാ​ര​ക്ക​ര എ​സ് ഐ ​മാ​രാ​യ രാ​ജീ​വ്, സാ​ബു​ജി മാ​സ് സി​പി​ഒ ഷി​ബു വ​നി​താ സി​പി​ഒ ജ്യോ​തി എ​ന്നി​വ​രും പ്ര​ത്യേ​ക സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ എ​എ​സ് ഐ ​മാ​രാ​യ അ​ജ​യ​കു​മാ​ർ, ആ​ശി​ഷ് കോ​ഹൂ​ർ എ​സ് സി​പി​ഒ രാ​ധാ​കൃ​ഷ്ണ​ൻ സി​പി​ഒ സ​ലി​ൽ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.