പാ​ൽ വി​ലവ​ർ​ധ​ന ഇ​ന്നുമു​ത​ൽ; ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ചെ​യ്യി​ല്ല
Wednesday, September 18, 2019 11:47 PM IST
ശാ​സ്താം​കോ​ട്ട: ഇ​ന്ന് മു​ത​ൽ സം​സ്ഥാ​ന​ത്തെ പാ​ൽ വി​ൽ​പ്പ​ന വി​ല 44 ൽ ​നി​ന്നും 48 ആ​യി ഉ​യ​ർ​ത്തു​ക​യും വ​ർ​ധി​പ്പി​ച്ച നാ​ല് രൂ​പ​യി​ൽ മൂ​ന്ന​ര രൂ​പ​ക്ഷീ​ര ക​ർ​ഷ​ക​ർ​ക്ക് ല​ഭി​ക്കു​മെ​ന്ന് മി​ൽ​മ അ​വ​കാ​ശ​പ്പെ​ടു​മ്പോ​ഴും ഇ​പ്പോ​ഴ​ത്തെ വി​ല വ​ർ​ധ​ന മൂ​ലം ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ലെ​ന്ന് വി​ല​യി​രു​ത്ത​ൽ.

നി​ല​വി​ലു​ള്ള കാ​ലി​ത്തീ​റ്റ​യു​ടെ അ​മി​ത​മാ​യ വി​ല​യാ​ണ് ഇ​തി​ന് പ്ര​ധാ​ന കാ​ര​ണം. പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കു​ന്ന​തോ​ടെ കാ​ലി​ത്തീ​റ്റ​യു​ടെ വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പാ​ൽ വി​ല വ​ർ​ധ​ന ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് പ്ര​യോ​ജ​നം ല​ഭി​ക്കി​ല്ലെ​ന്ന് വി​ല​യി​രു​ത്താ​ൻ കാ​ര​ണം.

ആ​റ് മാ​സം മു​മ്പ് വ​രെ 900 രൂ​പ മാ​ത്രം വി​ല​യു​ണ്ടാ​യി​രു​ന്ന സ​മീ​കൃ​ത കാ​ലി​ത്തീ​റ്റ​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ 1200 മു​ത​ൽ 1300 രൂ​പ എ​ന്ന നി​ല​യി​ലാ​ണ് വി​ല വ​ർ​ധി​ച്ച​ത്. 1200 രൂ​പ​യി​ൽ താ​ഴെ വി​ല​യു​ണ്ടാ​യി​രു​ന്ന പ​രു​ത്തി പി​ണ്ണാ​ക്കി​ന് ഇ​പ്പോ​ൾ 1700 ന് ​മു​ക​ളി​ലാ​ണ് വി​ല. മ​റ്റ് കാ​ലി​ത്തീ​റ്റ ക​ൾ​ക്കും സ​മാ​ന​മാ​യ രീ​തി​യി​ലാ​ണ് വി​ല വ​ർ​ധ​ന​വ് ഉ​ണ്ടാ​യ​ത്.

വൈ​ക്കോ​ൽ തു​ട​ങ്ങി ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​റ്റി​നും ഇ​പ്പോ​ൾ ത​ന്നെ ഉ​യ​ർ​ന്ന വി​ല​യാ​ണ്. ക​റ​വ​ക്കൂ​ലി ഒ​രു മാ​സ​ത്തേ​ക്ക് 1200 മു​ത​ൽ 1500 രൂ​പാ വ​രെ​യാ​ണ്. ഇ​തി​ൽ പ​കു​തി​യോ​ളം ദി​വ​സം ക​റ​വ​ക്കാ​ർ എ​ത്താ​റി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​രാ​തി​പ്പെ​ടു​ന്നു.​ഇ​ത് മൂ​ലം ഉ​ണ്ടാ​കു​ന്ന ന​ഷ്ടം വേ​റെ​യു​മാ​ണ്.

അ​തു പോ​ലെ ത​ന്നെ ക​ന്നു​കാ​ലി​ക​ളു​ടെ ചി​കി​ത്സാ ചെ​ല​വു​ക​ളും ഭാ​രി​ച്ച​താ​ണ്. ഒ​രു ത​വ​ണ അ​സു​ഖം വ​രു​മ്പോ​ൾ ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് രൂ​പ​യാ​ണ് ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്ന​ത്. രോ​ഗ​ങ്ങ​ൾ മൂ​ല​വും അ​ല്ലാ​തെ​യും ക​ന്നു​കാ​ലി​ക​ൾ വ്യാ​പ​ക​മാ​യി മ​ര​ണ​പ്പെ​ടാ​റു​ണ്ട്. ഇ​വ​യ്ക്ക് അ​ർ​ഹ​മാ​യ ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​റി​ല്ല. ഇ​ൻ​ഷ്വ​റ​ൻ​സ് പ​ദ്ധ​തി​ക​ൾ​ക്ക് സ​ബ്സി​ഡി ഇ​ല്ലാ​ത്ത​തി​ൽ ഭാ​രി​ച്ച പ്രീ​മി​യം തു​ക ക​ർ​ഷ​ക​ർ ത​ന്നെ അ​ട​ക്കേ​ണ്ട അ​വ​സ്ഥ​യു​മാ​ണ്.

പ​ശു​ക്ക​ളു​ടെ വി​ല​യാ​ണ് ക്ഷീ​ര ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന മ​റ്റൊ​രു വെ​ല്ലു​വി​ളി. ഇ​പ്പോ​ൾ ത​ന്നെ ശ​രാ​ശ​രി 8-9 ലി​റ്റ​ർ പാ​ൽ കി​ട്ടു​ന്ന ഒ​രു പ​ശു​വി​ന്‍റെ വി​ല 60000 ന് ​മു​ക​ളി​ലാ​ണ്. പാ​ൽ വി​ല വ​ർ​ധ​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​നി പ​ശു​ക്ക​ളു​ടെ വി​ല​യും വ​ർ​ധി​ക്കും. ഇ​ത്ര​യേ​റെ ക​ഷ്ട​പ്പാ​ടു​ക​ൾ സ​ഹി​ച്ച് സം​ഘ​ത്തി​ൽ എ​ത്തി​ക്കു​ന്ന പാ​ലി​ന് അ​ർ​ഹ​മാ​യ വി​ല കി​ട്ടാ​റി​ല്ല​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
കാ​ലി​ത്തീ​റ്റ നി​ർ​മ്മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളു​ടെ ദൗ​ർ​ല​ഭ്യ​മാ​ണ് വി​ല വ​ർ​ധ​ന​വി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്ര​ധാ​ന കാ​ലി​ത്തീ​റ്റ നി​ർ​മ്മാ​താ​ക്ക​ൾ കൂ​ടി​യാ​യ മി​ൽ​മ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​തെ​ങ്കി​ലും ഓ​രോ കാ​ല​ത്തും കാ​ലി​ത്തീ​റ്റ​യു​ടെ വി​ല വ​ർ​ധി​പ്പി​ച്ച് ക​ർ​ഷ​ക​രെ സ​മ്മ​ർ​ദ​ത്തി​ലാ​ക്കു​ക​യും ഇ​തി​ന്‍റെ പേ​രി​ൽ പാ​ൽ വി​ല വ​ർ​ധ​ന​വ് ന​ട​പ്പി​ലാ​ക്കു​ക​യും ചെ​യ്യു​ന്ന ത​ന്ത്ര​മാ​ണ് മി​ൽ​മ ന​ട​പ്പി​ലാ​ക്കു​ന്ന​തെ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്.

സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ര​ളാ ഫീ​ഡ്സി​നെ സ​ഹാ​യി​ക്കാ​ൻ സ​ർ​ക്കാ​രും ഇ​തി​ന് ഒ​ത്താ​ശ ചെ​യ്യു​ക​യാ​ണെ​ന്നും ആ​ക്ഷേ​പം ഉ​ണ്ട്. പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​തെ കാ​ലി​ത്തീ​റ്റ യു​ടെ വി​ല നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഭൂ​രി​പ​ക്ഷം ക​ർ​ഷ​ക​ർ​ക്കും ഉ​ള്ള​ത്.