റോ​ഡ് സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണ പരിശീലനപ​ദ്ധ​തി
Tuesday, September 17, 2019 11:59 PM IST
കൊ​ട്ടാ​ര​ക്ക​ര: എംസി റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ൾ കു​റ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു വ​ർ​ഷം നീ​ളു​ന്ന റോ​ഡു​സു​ര​ക്ഷാ ബോ​ധ​വ​ൽ​ക്ക​ര​ണ -പ​രി​ശീ​ല​ന പ​ദ്ധ​തി​ക്ക് നാ​ളെ തു​ട​ക്ക​മാ​കും. നാ​ട്പാ​കും കെ​എ​സ്ടിപി​യും സം​യു​ക്ത​മാ​യാ​ണ് പ​ദ്ധ​തി അ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്.
ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 3000 പേ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ക​യാ​ണ് ല​ക്ഷ്യം. വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ൾ, വി​ദ്യാ​ർ​ഥിക​ൾ, യു​വാ​ക്ക​ൾ, വ​നി​ത​ക​ൾ, സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രെ പ​രി​ശീ​ല​ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കുന്നേരം 3.30ന് ​പു​ല​മ​ൺ അ​മ്പ​ല​ക്ക​ര ഹോ​ട്ട​ലി​ൽ ഐ​ഷാ പോ​റ്റി എംഎ​ൽഎ നി​ർ​വഹി​ക്കും. റൂ​റ​ൽ എ​സ്.​പി ഹ​രി​ശ​ങ്ക​ർ മു​ഖ്യ പ്ര​സം​ഗം ന​ട​ത്തും.

സ്‌​കോ​ള്‍ കേ​ര​ള; പ്ര​വേ​ശ​ന
തീ​യ​തി നീ​ട്ടി

കൊല്ലം: സ്‌​കോ​ള്‍ കേ​ര​ള മു​ഖാ​ന്തി​രം തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ര്‍​ക്കാ​ര്‍, എ​യ്ഡ​ഡ് ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ളു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഡിസിഎ കോ​ഴ്‌​സ് അ​ഞ്ചാം ബാ​ച്ച് പ്ര​വേ​ശ​നം, പു​ന:​പ്ര​വേ​ശ​നം എ​ന്നി​വ​യു​ടെ ര​ജി​സ്‌​ട്രേ​ഷ​ന്‍ തീ​യ​തി 24 വ​രെ പി​ഴ​യി​ല്ലാ​തെ​യും 60 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും നീ​ട്ടി. സ​മ​യ പ​രി​ധി​ക്കു​ള്ളി​ല്‍ ഫീ​സ് ഒ​ടു​ക്കി www.scolekerala.org വെ​ബ്‌​സൈ​റ്റ് മു​ഖേ​ന ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭി​ക്കും.