വി​ശ്വ​ക​ർ​മ്മ ദി​നാ​ച​ര​ണം ന​ട​ന്നു
Tuesday, September 17, 2019 11:08 PM IST
ച​വ​റ : അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ്മ യു​വ​ജ​ന സ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വി​ശ്വ​ക​ർ​മ്മ ദി​നാ​ച​ര​ണം ച​വ​റ​യി​ൽ ന​ട​ന്നു.
അ​ഖി​ല കേ​ര​ള വി​ശ്വ​ക​ർ​മ്മ മ​ഹാ​സ​ഭ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ട്ട​യ്ക്ക​കം സ​ദാ​ന​ന്ദ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു . ആ​ഗോ​ള​വ​ൽ​ക്ക​ര​ണ​ത്തി​ന്‍റേയും സ്വ​കാ​ര്യ​വ​ൽ​ക്ക​ര​ണത്തി​ന്‍റേയും ഭാ​ഗ​മാ​യി ഇ​ന്ത്യ​യി​ലെ കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന വി​ശ്വ​ക​ർ​മ്മ സ​മൂ​ഹ​ത്തി​ന്‍റെ തൊ​ഴി​ൽ മേ​ഖ​ല​ക​ൾ ത​ക​ർ​ന്നുവെന്ന് അദ്ദേഹം പറഞ്ഞു. കോ​ർ​പ്പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന സ​മീ​പ​ന​ത്തി​ൽ നി​ന്നും ഗ​വ​ൺ​മെ​ന്‍റ് പി​ന്മാ​റ​ണ​മെ​ന്നും പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ലാ​ളി​ക​ൾ​ക്ക് പ്ര​ത്യേ​ക മ​ന്ത്രാ​ല​യം ഉ​ണ്ടാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വി​ശ്വ​ക​ർ​മ്മ ദേ​വ പ്ര​ഭാ​ഷ​ണം സ്വാ​മി നി​ർ​മ്മ​ലാ​ന​ന്ദ​ഗി​രി ന​ട​ത്തി . യു​വ​ജ​ന​സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് സു​നി​ൽ അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ സി​മി, ഡോ . ​അ​രു​ൺ​രാ​ജ് ,സം​സ്ഥാ​ന പ്ര​തി​നി​ധി​ക​ളാ​യ രാ​ജു ക​ല്ലാ​ർ, ഷെ​ൽ​ജി ഇ​ടു​ക്കി , മു​തു​കു​ളം ശൈ​ല​ജ, സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ . രാ​ജേ​ഷ്, കാ​ര​യം​കോ​ട് രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.