എഎ​സ്ഐ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേർ അ​റ​സ്റ്റിൽ
Tuesday, September 17, 2019 11:08 PM IST
ച​വ​റ തെ​ക്കും​ഭാ​ഗം: ച​വ​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എഎ​സ്ഐ ​വി​നോ​ദി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വീ​ട്ടി​ല്‍​ക്ക​യ​റി അ​തി​ക്ര​മം കാ​ട്ടു​ക​യും ചെ​യ്ത സം​ഘ​ത്തി​ല്‍​പ്പെ​ട്ട മൂ​ന്ന് പേ​രെ ച​വ​റ തെ​ക്കും​ഭാ​ഗം പോ​ലീ​സ് പി​ടി​കൂ​ടി. കാ​വ​നാ​ട് മു​ക്കാ​ട് ഡാ​നി​ഷ് ഭ​വ​ന​ത്തി​ല്‍ ഡാ​നി​ഷ് ജോ​ര്‍​ജ് (34), പ​ന്മ​ന ചി​റ്റൂ​ര്‍ മൈ​ക്കാ​ത്ത​റ പ​ടീ​റ്റ​തി​ല്‍ മ​നു (34), ച​വ​റ മു​കു​ന്ദു​പു​രം പു​ത്ത​ന്‍​കാ​വി​ല്‍​ക്കി​ഴ​ക്ക​തി​ല്‍ പ്ര​മോ​ദ് (24), എ​ന്നി​വ​രെ​യാ​ണ് പിടികൂടിയത്.
സിഐ. മു​ഹ​മ്മ​ദ് ഖാ​ൻ, എ​സ് ഐ ​സു​ജാ​ത​ന്‍​പി​ള​ള, ഷാ​ഡോ പോ​ലി​സ് എ​സ്​ഐ. ജ​യ​കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം ന​ട​ത്തി​യ വ​ന്ന പ​രി​ശോ​ധ​ന​യി​ല്‍ പൊ​ന്മ​ന​യി​ലെ ആ​ള്‍​ത്താ​മ​സ​മി​ല്ലാ​ത്ത തു​രു​ത്തി​ല്‍ നി​ന്ന് ഇ​വ​രെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.​ പോ​ലീ​സ് വ​രു​ന്ന​ത് ക​ണ്ട് സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട കൊ​ച്ച​നി, ഇ​മാ​നു​വ​ല്‍ എ​ന്നി​വ​ര്‍ കാ​യ​ലി​ല്‍​ചാ​ടി ര​ക്ഷ​പെ​ട്ടു.​
തി​ങ്ക​ഴാ​ഴ്ച രാ​ത്രി 7.15 ഓ​ടെ മാ​രകാ​യു​ധ​ങ്ങ​ളു​മാ​യി കാ​റി​ലെ​ത്തി​യ ആ​റ് പേ​ര​ട​ങ്ങു​ന്ന സം​ഘം ച​വ​റ തെ​ക്കും​ഭാ​ഗം വ​ട​ക്കും​ഭാ​ഗ​ത്തു​ള​ള വി​നോ​ദി​ന്‍റെ വീ​ടി​ന്‍റെ ക​ത​ക് ച​വി​ട്ടി​പ്പൊ​ളി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യും വാ​ള്‍ കൊ​ണ്ട് ഭി​ത്തി​യി​ല്‍ വ​ര​യു​ക​യും മു​റ്റ​ത്ത് കി​ട​ന്ന ക​സേ​ര​ക​ള്‍ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു.
ഈ സ​മ​യം വി​നോ​ദി​ന്‍റെ ഭാ​ര്യയും കു​ട്ടി​ക​ളും മാ​ത്ര​മേ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു​ള​ളു.​ പ​തി​ന​ഞ്ച് മി​നി​ട്ടോ​ളം ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച ശേ​ഷം ഇ​വ​ര്‍ മ​ട​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു എ​ന്ന് ഭാ​ര്യ പോ​ലീ​സി​ന് ന​ല്‍​കി​യ മൊ​ഴി​യി​ല്‍​പ്പ​റ​യു​ന്നു.​ ച​വ​റ സ്വ​ദേ​ശി​യാ​യ കൊ​ച്ച​നി​യു​ടെ സ​ഹോ​ദ​ര​നെ ബാ​റി​ലെ അ​ടി​പി​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​വ​റ പോ​ലീ​സ് പി​ട​ികൂ​ടി സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചി​രു​ന്നു.​
തു​ട​ര്‍​ന്ന് അ​ന്ന് ജിഡി ചാ​ര്‍​ജ് വ​ഹി​ച്ച വി​നോ​ദ് സ​ഹോ​ദ​ര​ന്‍റെ വി​ര​ല​ട​യാ​ളം എ​ടു​ത്തി​രു​ന്നു എ​ന്നും ഇ​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണ് നി​ര​വ​ധി കേ​സു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ട്ട കൊ​ച്ച​നി​യും സം​ഘ​വും ഇ​ത്ത​ര​ത്തി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് മു​തി​രു​ക​യും ചെ​യ്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ലു​ള്‍​പ്പെ​ട്ട മ​റ്റു ര​ണ്ടു പേ​രെ​യും ഉ​ട​ൻ പി​ടി​കൂ​മു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.