ബാ​റു​ക​ളും പ​രി​സ​ര​ങ്ങ​ളും കൊ​ല​ക്ക​ള​മാ​യി മാ​റുന്നു: കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി
Monday, September 16, 2019 10:57 PM IST
കൊ​ല്ലം: സം​സ്ഥാ​ന​ത്ത് ബാ​റു​ക​ളും അ​തി​ന്‍റെ പ​രി​സ​ര​ങ്ങ​ളും കൊ​ല​ക്ക​ള​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് കെസിബിസി മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം പ്ര​ത്യേ​കി​ച്ച് കൊ​ല്ലം ജി​ല്ല​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള കൊ​ല​പാ​ത​ക​ങ്ങ​ളും ആ​ക്ര​മ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വ​ർ​ധിച്ചു​വ​രി​ക​യാ​ണ്. സ​ർ​ക്കാ​രി​ന്‍റെ വി​ക​ല​മാ​യ മ​ദ്യ​ന​യ​ത്തി​ന്‍റെ അ​ന​ന്ത​ര​ഫ​ല​മാ​ണ് ഈ ​സം​ഭ​വ​ങ്ങ​ളു​ടെ പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​ണ്.
മ​ദ്യ​ല​ഭ്യ​ത കു​റ​യ്ക്കു​മെ​ന്ന് വാ​ഗ്ദാ​നം ന​ൽ​കി അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ർ നൂ​റി​ൽ​പ്പ​രം പു​തി​യ ബാ​റു​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്നു. ഇ​പ്ര​കാ​രം കൊ​ല്ലം തീ​ര​ദേ​ശ​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന സ്ഥ​ല​ത്ത് പു​തി​യ​താ​യി അ​നു​വ​ദി​ച്ച ബാ​റി​ലാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​വ​സാ​ന​ത്തെ സം​ഭ​വം ന​ട​ന്ന​തെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.
മ​ദ്യ​വി​പ​ത്തു​മൂ​ലം ജീ​വ​നും ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ന​ഷ്ട​പ്പെ​ട്ട് തീ​രാ​ദു​രി​ത​ത്തി​ലാ​യ ജ​ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും മ​ദ്യ​മു​ത​ലാ​ളി​മാ​രെ വ​ഴി​വി​ട്ട് സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന സ​ർ​ക്കാ​ർ ഈ ​ജ​ന​ദ്രോ​ഹ​ത്തി​ന് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ട ിവ​രു​മെ​ന്ന് സ​മി​തി ഓ​ർ​മ്മി​പ്പി​ച്ചു.
ആ​യ​തി​നാ​ൽ സ​ന്പൂ​ർ​ണ പ​രാ​ജ​യ​മാ​യ മ​ദ്യ​വ​ർ​ജന​ന​യം തി​രു​ത്തു​വാ​നും ജ​ന​ക്ഷേ​മ​ക​ര​മാ​യ പു​തി​യ ന​യം ആ​വി​ഷ്ക്ക​രി​ച്ച് ന​ട​പ്പി​ലാ​ക്കു​വാ​നും സ​ർ​ക്കാ​ർ ത​യാ​റാ​വ​ണ​മെ​ന്ന് കെസിബിസി. മ​ദ്യ​വി​രു​ദ്ധ സ​മി​തി കൊ​ല്ലം രൂ​പ​താ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
രൂ​പ​താ ഡ​യ​റ​ക്ട​ർ ഫാ. ​റ്റി.​ജെ. ആ​ന്‍റ​ണി അ​ധ്യക്ഷ​നാ​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി യോ​ഹ​ന്നാ​ൻ ആ​ന്‍റ​ണി, രൂ​പ​താ പ്ര​സി​ഡ​ന്‍റ് തോ​പ്പി​ൽ ജി.വി​ൻ​സെ​ന്‍റ്, കെ.​ജി. തോ​മ​സ്, എ.​ജെ. ഡി​ക്രൂ​സ്, എം.​എ​ഫ്. ബ​ർ​ഗ്ലി​ൻ, ഇ​ഗ്നേ​ഷ്യ​സ് സെ​റാ​ഫി​ൻ, ബി​നു മൂ​താ​ക്ക​ര, എ​സ്. സ്റ്റീ​ഫ​ൻ, ബി. ​സെ​ബാ​സ്റ്റ്യ​ൻ, ആ​ന്‍റ​ണി ലി​യോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.