ബി​ജെ​പി ഏ​രൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് മാ​ര്‍​ച്ച് ന​ട​ത്തി
Monday, September 16, 2019 10:54 PM IST
അ​ഞ്ച​ൽ: പോ​ക്സോ കേ​സി​ല്‍ പ്ര​തി​യെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന സി​പി​എം നേ​താ​വി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഏ​രൂ​ര്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ലേ​ക്ക് മാ​ര്‍​ച്ച് സം​ഘ​ടി​പ്പി​ച്ചു
ഏ​രൂ​ർ ഹൈ​സ്കൂ​ൾ ജം​ഗ്ഷ​നി​ൽ നി​ന്നും ആ​രം​ഭി​ച്ച പ്ര​തി​ഷേ​ധ പ്ര​ക​ട​നം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന് മു​ന്നി​ൽ പോ​ലീ​സ് ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി വ​യ​യ്ക്ക​ൽ സോ​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. നേ​താ​വി​നെ പോ​ലീ​സും പാ​ര്‍​ട്ടി​യും സം​ര​ക്ഷി​ക്കു​ക​യാ​ണെ​ന്ന് വ​യ​യ്ക്ക​ല്‍ സോ​മ​ന്‍ കു​റ്റ​പ്പെ​ടു​ത്തി. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ ശ​ക്ത​മാ​യ തു​ട​ര്‍​സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ബി​ജെ​പി നേ​താ​ക്ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി. നേ​താ​ക്ക​ളാ​യ ആ​ല​ഞ്ചേ​രി ജ​യ​ച​ന്ദ്ര​ൻ, ബാ​ബു​രാ​ജ്, ആ​ർ അ​നി​ൽ​കു​മാ​ർ, എം .​എ​സ് അ​നീ​ഷ്, അ​നി​ൽ കേ​സ​രി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.