നി​യ​മ സേ​വ​ന ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു
Thursday, August 22, 2019 11:32 PM IST
ക​രു​നാ​ഗ​പ്പ​ള്ളി : താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ നേതൃത്വത്തിൽ നഗരസഭയിൽ നി​യ​മ സേ​വ​ന ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ​ന​ഗ​ര​സ​ഭാ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് ച​വ​റ കു​ടും​ബ​കോ​ട​തി ജ​ഡ്ജി​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണു​മാ​യ വി.​എ​സ്.ബി​ന്ദു​കു​മാ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
നി​യ​മ സേ​വ​ന ക്ലി​നി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ൻ​സി​പ്പാ​ലി​റ്റി​യെ വ്യ​വ​ഹാ​ര ര​ഹി​ത മു​ൻ​സി​പ്പാ​ലി​റ്റി​യാ​ക്കി മാ​റ്റു​വാ​ൻ ക​ഴി​യ​ണ​മെ​ന്ന് ജ​ഡ്ജി പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ എം ​ശോ​ഭ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
പൊ​തു​മ​രാ​മ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പി ​ശി​വ​രാ​ജ​ൻ , താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​സ്. അ​നീ​ഷ് രാ​ജ്, ക​രു​നാ​ഗ​പ്പ​ള്ളി ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൽ നി​സാ​ർ, സെ​ക്ര​ട്ട​റി എ​ൻ കെ ​ബാ​ല​സു​ബ്ര​മ​ണ്യം, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ വ​സു​മ​തി, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സു​രേ​ഷ് പ​ന​ക്കു​ള​ങ്ങ​ര,കൗ​ൺ​സി​ലാ​ർ എം ​കെ വി​ജ​യ​ഭാ​നു, ന​ഗ​ര​സ​ഭാ​സൂ​പ്ര​ണ്ട് മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.