അ​ഞ്ച​ൽ മീ​ന്‍​ച​ന്ത​യി​ല്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന
Wednesday, August 21, 2019 11:41 PM IST
അ​ഞ്ച​ൽ: അ​ഞ്ച​ലി​ലെ മീ​ന്‍ ച​ന്ത​യി​ലും വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ന​ങ്ങ​ളി​ലും ഭ​ക്ഷ്യ​സു​ര​ക്ഷ, സി​വി​ല്‍​സ​പ്ലൈ​സ്‌ അ​ധി​കൃ​ത​ര്‍ മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി.
ബു​ധ​നാ​ഴ്ച രാ​വി​ലെ​യോ​ടെ​യാ​ണ് ച​ന്ത​യി​ലും ഹോ​ട്ട​ലു​ക​ള്‍ അ​ട​ക്ക​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലും അ​ധി​കൃ​ത​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ച​ന്ത​യി​ല്‍ പ​ഴ​കി​യ​തെ​ന്ന് ക​രു​തു​ന്ന മു​പ്പ​ത് കി​ലോ​യോ​ളം മീ​ന്‍ അ​ധി​കൃ​ത​ര്‍ പി​ടി​കൂ​ടി.
എ​ന്നാ​ല്‍ ഇ​ത് പ​ഴ​കി​യ മീ​ന്‍ അ​ല്ല എ​ന്ന വാ​ദ​വു​മാ​യി വ്യാ​പാ​രി​ക​ള്‍ രം​ഗ​ത്തെ​ത്തി​യ​ത് വ്യാ​പാ​രി​ക​ളും അ​ധി​കൃ​ത​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​ത്തി​ന് വ​ഴി​വ​ച്ചു. പി​ന്നീ​ട് ശ​രി​യാ​യ രീ​തി​യി​ല്‍ ഐ​സ് ഇ​ട്ട് സൂ​ക്ഷി​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ ശേ​ഷം മീ​ന്‍ വി​ട്ടു​ന​ല്‍​കി.
അ​ഞ്ച​ല്‍ ച​ന്ത​യി​ല്‍ ക​ഴി​ഞ്ഞ മാ​സ​വും അ​ധി​കൃ​ത​രു​ടെ പ​രി​ശോ​ധ​ന​യു​ണ്ടാ​യി​രു​ന്നു. നി​ര​വ​ധി പ​രാ​തി​ക​ള്‍ അ​ഞ്ച​ല്‍ ച​ന്ത​യെ​കു​റി​ച്ച് ഉ​യ​രു​ന്നു​ണ്ടെ​ന്ന്‍ അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്നും അ​ധി​കൃ​ത​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഹോ​ട്ട​ലു​ക​ളി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ വൃ​ത്തി​ഹീ​ന​മാ​യി പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍​ക്ക് താ​ക്കീ​ത് ന​ല്‍​കി​യി​ട്ടു​ണ്ട്. ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​ര്‍ വി​നോ​ദ്‌​കു​മാ​ർ, പു​ന​ലൂ​ർ അ​സി​സ്റ്റ​ന്‍റ് സ​പ്ലൈ ഓ​ഫീ​സ​ർ ചി​ത്ര പ്ര​ദീ​പ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്.