സി​പി​എം-സി​പി​ഐ സം​ഘ​ർ​ഷം; ര​ണ്ട് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ
Wednesday, August 21, 2019 11:41 PM IST
പ​ത്ത​നാ​പു​രം: പ​ത്ത​നാ​പു​ര​ത്തെ സി​പി​എം, സി ​പി ഐ ​സം​ഘ​ര്‍​ഷ​ത്തി​ല്‍ നൂ​റ്റി​യ​ന്‍​പ​ത് പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.
ര​ണ്ട് സി​പി​എം പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. സി ​ഐ റ്റി ​യു പ്ര​വ​ര്‍​ത്ത​ക​രാ​യ എ​ട്ട് മ​ത്സ്യ​ക​യ​റ്റി​റ​ക്ക് തൊ​ഴി​ലാ​ളി​ക​ള്‍ എ​ഐ​റ്റി യു​സി യൂ​ണി​യ​നി​ല്‍ ചേ​ര്‍​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ങ്ങ​ളാ​ണ് സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. സി ​പി എം ​ഏ​രി​യാ ക​മ്മി​റ്റി​യം​ഗം ബി​നു ഡാ​നി​യേ​ല്‍, ഡെ​ന്‍​സ​ന്‍ വ​ര്‍​ഗീ​സ്, പ്ര​കാ​ശ് കു​മാ​ര്‍, ക​രു​ണാ​ക​ര​ന്‍, സ​ജു, മ​നു, ബി​ജു സി ​പി ഐ ​പ്ര​വ​ര്‍​ത്ത​ക​രാ​യ മു​ഹ​മ്മ​ദ് ഇ​ല്യാ​സ്, ശം​ഭു, നെ​ജീ​ബ്, ഷു​ക്കു​റു​ദീ​ന്‍, നി​ഷാ​ദ്, പോ​ലീ​സു​ക​രാ​യ അ​നൂ​പ് സാ​ഗ​ര്‍, സാ​ബു, പ്ര​വീ​ണ്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് സം​ഘ​ര്‍​ഷ​ത്തി​ലും തു​ട​ര്‍​ന്നു​ണ്ടാ​യ ലാ​ത്തി ചാ​ര്‍​ജി​ലും പ​രി​ക്കേ​റ്റ​ത്.
സാ​ര​മാ​യി പ​രി​ക്കേ​റ്റ ഡെ​ന്‍​സ​നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.​എ ഐ ​റ്റി യു ​സി​യി​ല്‍ ചേ​ര്‍​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ മ​ത്സ്യ​മി​റ​ക്കു​വാ​നെ​ത്തി​യ​ത് ചൊ​വാ​ഴ്ച രാ​ത്രി സി ​പി എം ​ത​ട​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് പോ​ലീ​സെ​ത്തി നേ​താ​ക്ക​ന്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ സം​ഘ​ര്‍​ഷ​മു​ണ്ടാ​കു​ക​യാ​യി​രു​ന്നു.
ഇ​തി​നി​ടെ പ്ര​വ​ർ​ത്ത​ക​ർ പോ​ലീ​സ് വാ​ഹ​ന​വും സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളും സ്ഥാ​പ​ന​ങ്ങ​ളും ഫ്ല​ക്സ് ബോ​ർ​ഡു​ക​ളും ത​ക​ർ​ത്തു. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് ലാ​ത്തി വീ​ശി​യ​ത്. പ്ര​ദേ​ശ​ത്ത് നാ​ളു​ക​ളാ​യി സി ​പി എ​മ്മും സി ​പി ഐ​യും ര​ണ്ടു​ത​ട്ടി​ലാ​ണ്. അ​ടു​ത്തി​ടെ നി​ര​വ​ധി സി ​പി എം ​പ്ര​വ​ര്‍​ത്ത​ക​ര്‍ സി ​പി ഐ​യി​ല്‍ ചേ​ര്‍​ന്നി​രു​ന്നു. ഇ​രു വി​ഭാ​ഗ​ങ്ങ​ളും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​പ്ര​യ ഭി​ന്ന​ത സം​ഘ​ര്‍​ഷ​ത്തി​ല്‍ ക​ലാ​ശി​ക്കു​ന്ന​തി​ന് ഇ​തും കാ​ര​ണ​മാ​യി.